ആദ്യ പകുതിയില്‍ തന്നെ ഇന്‍റർ കാശി ലീഡ് സ്വന്തമാക്കി.

 
Sports

കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോൽവി

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്‍റർ കാശിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ 2-1ന് കീഴടക്കിയത്

Kochi Bureau

കൊച്ചി: ഐഎസ്എല്‍ സീസണിലെ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്‍റർ കാശിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ 2-1ന് കീഴടക്കിയത്. നേരത്തെ, മോഹൻ ബഗാനോടും മുംബൈ സിറ്റി എഫ്സിയോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

കൊച്ചിയിലെ കളിയിൽ ആദ്യ പകുതിയില്‍ തന്നെ ഇന്‍റർ കാശി ലീഡ് സ്വന്തമാക്കി. 34-ാം മിനിറ്റിൽ മധ്യനിരയില്‍ നിന്ന് ആല്‍ഫ്രഡ് പ്ലാനാസ് നല്‍കിയ ത്രൂ പാസിനെ ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ടിലൂടെ വലയിലെത്തിച്ചത് നൗറിസ് പെട്‌കെവിചിയസ് (1-0).

രണ്ടാം പകുതിയിൽ എബിൻദാസ്, മർലോൺ ട്രൂജിലോ, ബികാഷ് യംനം എന്നിവരെ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കി. ഈ മാറ്റങ്ങൾ അവരുടെ ആക്രമണങ്ങളുടെ മൂർച്ചകൂട്ടി.

പക്ഷേ, 78-ാം മിനിറ്റിൽ വലതുവശത്തുനിന്നുള്ള നീക്കത്തിനൊടുവിൽ ആൽഫ്രഡ് പ്ലനാസ് ലക്ഷ്യം കണ്ടതോടെ ഇന്‍റർ കാശി ലീഡ് രണ്ടാക്കി ഉയർത്തി (2-0).

രണ്ട് ഗോളിന് പിന്നിലായെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ തയാറായില്ല. 84-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ വിക്റ്റർ ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോൾ കുറിച്ചു (2-1). കളിയുടെ അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബ്ലാസ്റ്റേഴ്‌സ് ശക്തമായി സമ്മർദം ചെലുത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

വന്ദേ മാതരം വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്