ജെയിംസ് ആൻഡേഴ്സൺ, ജസ്പ്രീത് ബുംറ

 
Sports

ഒരോവറിൽ 6 യോർക്കർ എറിയാൻ സാധിക്കുന്ന താരം; ബുംറയെ പുകഴ്ത്തി ജെയിംസ് ആൻഡേഴ്സൺ

ബിബിസിയുമായുള്ള പോഡ്കാസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സൺ ബുംറയെ പുകഴ്ത്തിയത്

Aswin AM

ലണ്ടൻ: ഇന്ത‍്യൻ പേസർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ നിന്നും ബുംറ 14 റൺസ് മാത്രമാണ് വഴങ്ങിയതെന്നും ആ നിർണായക പ്രകടനം ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചെന്നും ആൻഡേഴ്സൺ പറഞ്ഞു.

ആറു പന്തുകളും യോർക്കർ എറിയാൻ കെൽപ്പുള്ള താരമാണ് ബുംറയെന്നും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ തന്‍റെ അവസാന ഓവറിൽ 5 ഫാസ്റ്റ് യോർക്കറും ഒരു സ്ലോ യോർക്കറും ബുംറ എറിഞ്ഞെന്നും ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ബിബിസിയുമായുള്ള പോഡ്കാസ്റ്റിലാണ് ജെയിംസ് ആൻഡേഴ്സൺ ഇക്കാര‍്യം പറഞ്ഞത്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും