ജോഷ് ഇംഗ്ലിസ്
മെൽബൺ: അടുത്തിടെ നടന്ന ഐപിഎൽ മിനി താരലേലത്തിൽ 8.5 കോടി രൂപ മുടക്കി ഓസ്ട്രേലിയൻ താരം ജോഷ് ഇംഗ്ലിസിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത് വലിയ തോതിൽ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നാലു മത്സരങ്ങൾ മാത്രമെ ഐപിഎല്ലിൽ കളിക്കുകയുള്ളൂവെന്ന് താരം ലേലത്തിന് മുൻപേ അറിയിച്ചിരുന്നു.
എന്നിട്ടും വൻ തുക മുടക്കി ജോഷ് ഇംഗ്ലിസിനെ ടീമിൽ വിളിച്ചെടുത്തതിനാണ് ആരാധകർ വിമർശനം ഉന്നയിച്ചത്. എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജോഷ് ഇംഗ്ലിസ് ഹണിമൂൺ നീട്ടിവയ്ക്കാൻ തീരുമാനിച്ചതായാണ് വിവരം.
അങ്ങനെയെങ്കിൽ വരുന്ന ഐപിഎൽ സീസണിൽ ലഖ്നൗവിനു വേണ്ടി എല്ലാ മത്സരങ്ങളിലും താരം കളത്തിലിറങ്ങിയേക്കും. ഏപ്രിൽ 18ന് വിവാഹിതനാവുന്ന ഇംഗ്ലിസ് ഹണിമൂണിന് പോകുന്നതിനാൽ ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും കളിക്കാൻ സാധിക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.