മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജോബിൻ പി. ജോബി അവാർഡ് ഏറ്റുവാങ്ങുന്നു

 
Sports

കേരള കോളെജ് പ്രീമിയർ ലീഗ്: ന്യൂമാൻ കോളെജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളെജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളെജിനെ തോൽപ്പിച്ചത്.

MV Desk

അങ്കമാലി: കേരള കോളെജ് പ്രീമിയർ ലീഗ് ട്വന്‍റി 20 ചാമ്പ്യൻഷിപ്പ് മധ്യമേഖലാ മത്സരങ്ങളിൽ തൊടുപുഴ ന്യൂമാൻ കോളെജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം. ബിസിജി ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ന്യൂമാൻ കോളെജ് അസ്മാബി കോളെജിനെയും, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം സെന്‍റ് ഗിറ്റ്സ് കോളെജിനെയുമാണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളെജ് നാല് വിക്കറ്റിനാണ് കൊടുങ്ങല്ലൂർ അസ്മാബി കോളെജിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളെജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു.

40 പന്തുകളിൽ 51 റൺസെടുത്ത അനയ് മാത്രമാണ് അസ്മാബി കോളെജിന് വേണ്ടി മികച്ച ബാറ്റിങ് പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂമാൻ കോളെജ് 17 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കെസിഎൽ (KCL) താരവും കേരള അണ്ടർ 19 ടീമംഗവുമായ ജോബിൻ ജോബിയാണ് ന്യൂമാൻ കോളെജിന്‍റെ ടോപ് സ്കോറർ. ജോബിൻ 27 റൺസും അനിൻ വർഗീസ് 23 റൺസും സ്വന്തമാക്കി.

രണ്ടാം മത്സരത്തിൽ കോട്ടയം സെന്‍റ് ഗിറ്റ്സ് കോളെജിനെതിരേ ഏഴ് വിക്കറ്റിനായിരുന്നു കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സെന്‍റ് ഗിറ്റ്സ് കോളെജ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.

24 റൺസെടുത്ത ക്യാപ്റ്റൻ അമീർ കൈസെ ആണ് സെന്‍റ് ഗിറ്റ്സിന്‍റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് 15.3 ഓവറിൽ വിജയം സ്വന്തമാക്കി. 49 റൺസെടുത്ത ഡി നിരഞ്ജന്‍റെയും 44 റൺസെടുത്ത എസ് ഭരതിന്‍റെയും ഇന്നിങ്സുകളാണ് ആദിശങ്കരയ്ക്ക് അനായാസ വിജയം ഒരുക്കിയത്.

ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ? ശബരിമല യുവതീപ്രവേശനത്തിൽ ചോദ്യവുമായി സുപ്രീം കോടതി

ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക്; കുടുംബാംഗങ്ങളുമായി സംസാരിച്ച് കെ.സി. വേണുഗോപാൽ

പെരിയാർവാലി കനാൽ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു

ട്രാൻസ്ഫോർമർ അഴിമതി കേസിൽ സെന്തിൽ ബാലാജിക്ക് തിരിച്ചടി; അന്വേഷണം സിബിഐക്ക് വിട്ടു

കോതമംഗലത്ത് ഇടിമിന്നലേറ്റ് പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്നു