Kylian Mbappe in PSG jersey File
Sports

എംബാപ്പെ റയലിലേക്കു തന്നെ

രണ്ടു വർഷം മുൻപ് വാഗ്ദാനം ചെയ്തതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഇപ്പോഴത്തെ ക്ലബ് മാറ്റം

VK SANJU

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പിഎസ്‌ജി വിടുമെന്ന് ഉറപ്പായി. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്‍റെ തട്ടകത്തിലേക്കാണ് മാറ്റം എന്നാണ് സൂചന.

അതേസമയം, രണ്ടു വര്‍ഷം മുൻപ് വാഗ്ദാനം ചെയ്തതിനെക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഇപ്പോൾ റയയിലേക്കുള്ള മാറ്റം എന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴത്തെ സീസൺ അവസാനിച്ച ശേഷം മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം.

2017-18 സീസണില്‍ മൊണോക്കോയില്‍ നിന്നാണ് എംബാപ്പെ പിഎസ്‌ജിയില്‍ എത്തുന്നത്. 2021/22 സീസണില്‍ എംബാപ്പെയുടെ പിഎസ്‌ജിയിലെ ആദ്യ കരാര്‍ അവസാനിക്കാറായപ്പോഴും റയൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാല്‍, എംബാപ്പെ പിഎസ്‌ജിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതോടെ ആ ചര്‍ച്ചകള്‍ അവസാനിച്ചു.

ഇപ്പോൾ പിഎസ്ജി മാനേജ്മെന്‍റുമായുള്ള പ്രശ്നങ്ങളും, പഴയ ഫോമിലേക്ക് ഉയരാൻ സാധിക്കാത്തതാണ് എംബാപ്പെയുടെ ഡിമാൻഡ് കുറച്ചിരിക്കുന്നത്.

എന്നാൽ, ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്ന സാഹചര്യത്തിൽ എംബാപ്പെയെ പോലൊരു താരത്തെ ടീമിലെത്തിക്കുന്ന റയലിനു ഗുണകരമാകുകയും ചെയ്യും.

ദീപാവലിക്ക് വിറ്റത് നിരോധിച്ച കാർബൈഡ് ഗണ്ണുകൾ; 14 കുട്ടികളുടെ കാഴ്ച നഷ്ടപ്പെട്ടു

രണ്ടാം ഏകദിനം: ഇന്ത്യ 264/9

രാഷ്ട്രപതി ശബരിമലയിൽ ആചാരലംഘനം നടത്തിയെന്ന് വാട്സാപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പി പെട്ടു

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ