ലോറ വോൾവാർഡ്
ന‍്യൂഡൽഹി: വനിതാ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡ്. ഇതോടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത‍്യൻ താരം സ്മൃതി മന്ഥാന രണ്ടാം സ്ഥാനത്തായി.
നിലവിൽ 814 റേറ്റിങ് പോയിന്‍റുണ്ട് ലോറയ്ക്ക്. ഏകദിന ലോകകപ്പിലെ ടോപ് സ്കോററും ലോറ തന്നെയായിരുന്നു. 71.38 ശരാശരിയിൽ 571 റൺസാണ് താരം ടൂർണമെന്‍റിൽ അടിച്ചെടുത്തത്. ലോകകപ്പിലെ സെമി ഫൈനലിലും ഫൈനലിലും താരം സെഞ്ചുറികൾ നേടിയിരുന്നു. സ്മൃതിക്കു പുറമെ ജെമീമ റോഡ്രിഗസ് മാത്രമാണ് റാങ്കിങ്ങിൽ ആദ‍്യ പത്തിൽ ഇടം നേടിയ ഇന്ത‍്യൻ താരം. 650 റേറ്റിങ് പോയിന്‍റുകളുമായി പത്താം സ്ഥാനത്താണ് ജെമീമ.