വിരാട് കോലി, ലിസ് ലാസ്

 
Sports

"കോലി എപ്പോഴാണ് പോസ്റ്റ് ലൈക്ക് ചെയ്തെന്ന് അറിയില്ല, അൺലൈക്ക് ചെയ്തപ്പോൾ വിഷമം തോന്നി"; പ്രതികരിച്ച് മോഡൽ

കോലിയുടെ ലൈക്ക് ആദ്യം കണ്ടപ്പോൾ താൻ ഏറെ സന്തോഷിച്ചെന്നും എന്നാൽ ഇത് പരിധിവിടുന്നതു കണ്ടപ്പോൾ അസ്വസ്ഥത തോന്നിയെന്നും ലിസ്

Manju Soman

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഒരു ലൈക്കിൽ ഇന്ത്യയിൽ ഒന്നാകെ വൈറലായിരിക്കുകയാണ് ജർമൻ മോഡലും ഇൻഫ്ലുവൻസറുമായ ലിസ്‌ ലാസ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി ലിസ് ലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോലിയുടെ ലൈക്ക് ആദ്യം കണ്ടപ്പോൾ താൻ ഏറെ സന്തോഷിച്ചെന്നും എന്നാൽ ഇത് പരിധിവിടുന്നതു കണ്ടപ്പോൾ അസ്വസ്ഥത തോന്നി എന്നാണ് ലിസ് വ്യക്തമാക്കിയത്.

‘‘അദ്ദേഹം പോസ്റ്റ് ലൈക്ക് ചെയ്തതിൽ എനിക്ക് വലിയ സന്തോഷമുണ്ടായിരുന്നു, എന്നാൽ പിന്നീട് അത് അൺലൈക്ക് ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തോട് അൽപം വിഷമം തോന്നി. കാരണം ഇത് എങ്ങനെ ഇത്ര വലിയ വാർത്തയായി എന്ന് എനിക്ക് പോലും അറിയില്ല. ആളുകൾ ഇത് എങ്ങനെ ശ്രദ്ധിച്ചു? ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതല്ലായിരുന്നിട്ടും എങ്ങനെയാണ് ഇതിനെ ഒരു വാർത്തയാക്കി മാറ്റിയത്? എങ്കിലും അതിൽ ഞാൻ നന്ദിയുള്ളവളാണ്, അദ്ദേഹത്തിന്റെ പിന്തുണയെ ഞാൻ അംഗീകരിക്കുന്നു.’’– ലിസ് പറഞ്ഞു.

താൻ ഉറക്കം ഉണർപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നെന്നും അത് വല്ലാത്തൊരു അവസ്ഥയായിരുന്നു എന്നുമാണ് ലിസ് ലാസ് പറയുന്നത്. അദ്ദേഹം എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് എനിക്കറിയില്ല, വാർത്തകളിലൂടെയാണ് ഞാൻ അത് അറിഞ്ഞത്. പല പ്ലാറ്റ്‌ഫോമുകളിലും എന്നെക്കുറിച്ച് വന്ന ലേഖനങ്ങൾ ഒരുപാട് പേർ കണ്ടെത്തി എനിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ചുതന്നു.’’– ലിസ്‌ലാസ് പറഞ്ഞു.

ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത് ജനദ്രോഹ നടപടി; ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ്

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും: പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് രാജിവച്ചു

പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ്: സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ‍്യാപിച്ചു