യുഎഇക്കെതിരേ ജയം; സൂപ്പർ ഫോറിൽ പ്രവേശിച്ച് പാക്കിസ്ഥാൻ

 
Sports

യുഎഇക്കെതിരേ ജയം; സൂപ്പർ ഫോറിൽ പ്രവേശിച്ച് പാക്കിസ്ഥാൻ

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ യുഎഇ 17.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായി

ദുബായ്: യുഎഇക്കെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ പാക്കിസ്ഥാന് ജയം. 41 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഇതോടെ പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് പ്രവേശിപ്പിച്ചു. നിശ്ചിത 20 ഓവറിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ‍്യം യുഎഇയ്ക്ക് മറികടക്കാനായില്ല.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ യുഎഇ 17.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായി. പാക്കിസ്ഥാനു വേണ്ടി ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ടും സയിം അയൂബ്, സൽമാൻ അലി ആഘ എന്നിവർ‌ ഓരോ വിക്കറ്റും വീഴ്ത്തി. 35 റൺസ് നേടിയ രാഹുൽ ചോപ്രയാണ് യുഎഇയുടെ ടോപ് സ്കോറർ. മലയാളി താരം അലിഷാൻ ഷറഫു (12), നായകൻ മുഹമ്മദ് വസീം (14) ധ്രുവ് പരാശാർ (20) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മറ്റു താരങ്ങളെല്ലാം നിരാശപ്പെടുത്തി.

യുഎഇക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് പവർപ്ലേയിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർ സാഹിബ്സാദ ഫർഹാൻ (5), സയിം അയൂബ് (0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

പിന്നീട് ക്രീസിലെത്തിയ ഫഖർ സമാന്‍റെ അർധസെഞ്ചുറിയുടെ കരുത്തിലാണ് പാക്കിസ്ഥാൻ 146 റൺസിലെത്തിയത്. 36 പന്തിൽ നിന്നും 3 സിക്സറുകളും 2 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഫഖർ സമാനു പുറമെ ഷഹീൻ ഷാ അഫ്രീദി (29), മുഹമ്മദ് ഹാരിസ് (18), സൽമാൻ അലി ആഘ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം