video screenshot 
Sports

റോഡരികിൽ കിടന്നുറങ്ങുന്നവർക്ക് ദീപാവലി സമ്മാനം; മനസുനിറച്ച് അഫ്ഗാൻ താരം | video

സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ വൈറലായതോടെ ഗുര്‍ബാസിന് ആശംസയുമായി നിരവധി ആളുകൾ രംഗത്തെത്തിയത്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ കിടന്നുറങ്ങുന്നവർക്ക് ദീപാവലി സമ്മാനവുമായി അഫ്ഗാനിസ്ഥാൻ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്നവർക്ക് അരികിൽ 500 രൂപ വീതം വച്ച് ആരുമറിയാതെ തിരികെ പോവുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ വൈറലായതോടെ ഗുര്‍ബാസിന് ആശംസയുമായി നിരവധി ആളുകൾ രംഗത്തെത്തിയത്. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് കാറില്‍ കയറിപോകുന്നതും വിഡിയോയിൽ കാണാം.

ലോകകപ്പില്‍ സെമി കാണാതെ പുറത്തായെങ്കിലും പാകിസ്താനെതിരെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെയും ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. അട്ടിമറി വിജയങ്ങൾ കരസ്ഥമാക്കിയ അഫ്ഗാന് ഈ ലോകകപ്പ് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച വർഷമായിരുന്നു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു