റിയാൻ പരാഗ്

 
Sports

ജഡേജയും ജയ്സ്വാളും അല്ല; പുതിയ ക‍്യാപ്റ്റനെ തെരഞ്ഞെടുത്ത് രാജസ്ഥാൻ റോയൽസ്

കഴിഞ്ഞ സീസണിൽ മലയാളി താരം സഞ്ജു സാംസണ് പരുക്കേറ്റ സമയം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്

Aswin AM

ജയ്പൂർ: 2026 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ യുവതാരം റിയാൻ പരാഗ് നയിക്കും. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും വെടിക്കെട്ട് ബാറ്റർ യശസ്വി ജയ്സ്വാളിനെയും ഒഴിവാക്കിയാണ് 24 കാരനായ റിയാൻ പരാഗിനെ ടീം മാനേജ്മെന്‍റ് ക‍്യാപ്റ്റനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിൽ മലയാളി താരം സഞ്ജു സാംസണ് പരുക്കേറ്റ സമയം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്. 8 മത്സരങ്ങൾ രാജസ്ഥാനെ നയിച്ച പരിചയസമ്പത്ത് മാത്രമാണ് പരാഗിനുള്ളത്.

അതിൽ രണ്ടു മത്സരം മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. രാജസ്ഥാനു വേണ്ടി 84 മത്സരങ്ങളിൽ നിന്നായി 1566 റൺസും 7 വിക്കറ്റും റിയാൻ പരാഗ് നേടിയിട്ടുണ്ട്. ഇത്തവണ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് രാജസ്ഥാന്‍റെ മുഖ‍്യ പരിശീലകൻ.

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്

നാട്ടുകാർ പിരിവിട്ട് സൗദി ജയിലിൽ നിന്ന് രക്ഷിച്ചയാൾ തട്ടുകടയിൽ രാസലഹരി വിറ്റതിന് അറസ്റ്റിൽ

എഥനോൾ പെട്രോൾ ഒഴിച്ച് എൻജിൻ തകരാറായി, 21 ലക്ഷം രൂപയുടെ കാർ മാറ്റി നൽകണമെന്ന് ഉപഭോക്തൃ കോടതി