Sports

റൊണാള്‍ഡോ ആദ്യമത്സരത്തില്‍ കളിക്കില്ല

ലിസ്ബണ്‍: ഈ മാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള 32 അംഗ പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇടം ലഭിച്ചെങ്കിലും ആദ്യ മത്സരത്തില്‍ അദ്ദേഹം കളിക്കില്ല. സ്വീഡനെതിരെ നടക്കാനിരിക്കുന്ന ആദ്യ കളിക്കുള്ള 24 അംഗ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ഉള്‍പ്പെടുത്തിയില്ല.

റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കുകയാണുണ്ടായത്. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ ഡിയഗോ ഡാലോട്ട്, ജാവോ കാന്‍സലോ, ഡാനിലോ പെരേര, ഒറ്റാവിയോ, റൂബന്‍ നെവസ്, വിറ്റീഞ്ഞ, ജാവോ ഫെലിക്‌സ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കും സ്വീഡനെതിരായ കളിക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഇടം ലഭിച്ചില്ല. സ്വീഡന്‍, സ്ലൊവേനിയ എന്നീ ടീമുകള്‍ക്കെതിരെയാണ് പോരാട്ടങ്ങള്‍.

എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള ഈ കളിക്കാരെല്ലാം സ്വീഡനെതിരെ നടക്കുന്ന മത്സരത്തിന് ശേഷം പോര്‍ച്ചുഗല്‍ ടീമിനൊപ്പം ചേരും. 26 ന് സ്ലൊവേനിയക്കെതിരെ നടക്കുന്ന കളിയില്‍ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമിലുണ്ടാകുമെന്ന് ചുരുക്കം.ക്രിസ്റ്റ്യാനോയുടെ മികവില്‍ മുന്നേറിയ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജെയില്‍ കളിച്ച 10 മത്സരങ്ങളിലും ജയം നേടിയാണ് 2024 ലെ യൂറോ കപ്പിന് ടിക്കറ്റ് എടുത്തത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന