സഞ്ജു സാംസൺ

 
Sports

ഐസിസി ടി20 റാങ്കിങ്: കുതിച്ചു കയറി സഞ്ജു

2026 ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജുവിന് റാങ്കിങ്ങിൽ നേട്ടമുണ്ടായത്

Aswin AM

ന‍്യൂഡൽഹി: പുതുതായി പുറത്തുവന്ന ഐസിസി ടി20 റാങ്കിങ്ങിൽ കുതിച്ചു കയറി മലയാളി താരം സഞ്ജു സാംസൺ. 2026 ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ റാങ്കിങ്ങിൽ സഞ്ജു 40ാം സ്ഥാനത്തെത്തി. 25 സ്ഥാനങ്ങൾ പിന്തള്ളിയാണ് സഞ്ജുവിന്‍റെ നേട്ടം. 50 പന്തിൽ നിന്നും പുറത്താവാതെ 97 റൺസായിരുന്നു താരം അടിച്ചെടുത്തത്.

അതേസമ‍യം, ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ പാക്കിസ്ഥാൻ താരം സാഹിബ്സാദ ഫർഹാൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. 848 റേറ്റിങ് പോയിന്‍റുണ്ട് ഫർഹാന്. 874 റേറ്റിങ് പോയിന്‍റുമായി യുവതാരം അഭിഷേക് ശർമയാണ് ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ഒരു പക്ഷേ അഭിഷേകിന് തിളങ്ങാനായില്ലെങ്കിൽ ഒന്നാം സ്ഥാനം നഷ്ടമായേക്കാം. ഇഷാൻ‌ കിഷൻ നാലാം സ്ഥാനത്തും തിലക് വർമ ആറാം സ്ഥാനത്തുമാണ് പട്ടികയിൽ. ബൗളിങ്ങിൽ മിസ്റ്ററി സ്പിന്നർ വരുൺ‌ ചക്രവർത്തി തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ്.

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

പിഎംഎവൈയിൽ ഒപ്പുവച്ചത് കേന്ദ്ര ഫണ്ട് ഉറപ്പാക്കാൻ; വീടുകളിൽ മോദിയുടെ ചിത്രം ഉണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

സിപിഐ സമരം പൊളിക്കാൻ ട്രെയിൻ റദ്ദാക്കി; പിന്നിൽ ബിജെപിയെന്ന് ബിനോയ് വിശ്വം

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്