അങ്കുഷ് ഭരദ്വാജ്

 
Sports

17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഷൂട്ടിങ് പരിശീലകന് സസ്‌പെൻഷൻ

ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത‍്യയുടെതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയെത്തുടർന്ന് ഇന്ത‍്യൻ ഷൂട്ടിങ് പരിശീലകൻ അങ്കുഷ് ഭരദ്വാജിനെ സസ്പെൻഡ് ചെയ്തു. ദേശീയ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത‍്യയുടെതാണ് നടപടി. തന്‍റെ കീഴിൽ പരിശീലനം നടത്തിയ 17 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും എൻആർഎഐ സെക്രട്ടറി രാജീവ് ഭാട്ടീയ പിടിഐയോട് വ‍്യക്തമാക്കി.

കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അന്വേഷണം പൂർത്തിയാവുന്നതു വരെ പരീശിലനവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിലും അങ്കുഷ് ഉണ്ടാവില്ലെന്നും രാജീവ് ഭാട്ടിയ പറഞ്ഞു. കഴിഞ്ഞ മാസം പരിശീലന സെഷനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഭരദ്വാജിനൊപ്പം പരിശീലനം നടത്തുന്ന പെൺകുട്ടി തന്‍റെ അമ്മയോട് ഇക്കാര‍്യം തുറന്നു പറഞ്ഞതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ