സഞ്ജു സാംസൺ, ശുഭ്മൻ ഗിൽ
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ കായികക്ഷമത വീണ്ടെടുത്ത് ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ. നേരത്തെ പരുക്ക് ഭേദമായിരുന്നില്ലെങ്കിലും ഗില്ലിനെ ബിസിസിഐ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതോടെ മലയാളി താരം സഞ്ജു സാംസണ് ടീമിൽ അവസരം നഷ്ടമായേക്കും. ശുഭ്മൻ ഗിൽ ടി20 ടീമിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവുകയും മധ‍്യനിരയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അവസാന രണ്ടു മത്സരങ്ങളിലും സഞ്ജുവിനു പകരം കളിച്ചത് ജിതേഷ് ശർമയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും ജിതേഷ് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൂര‍്യകുമാർ യാദവാണ് ഇന്ത‍്യയെ നയിക്കുക. ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. ഡിസംബർ 9നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്.