ശുഭ്മൻ ഗിൽ,ഗൗതം ഗംഭീർ

 
Sports

ഫോമില്ലാത്ത ഗില്ലിനെ പരിശീലനത്തിനിടെ മാറ്റി നിർത്തി ഉപദേശിച്ച് ഗൗതം ഗംഭീർ| Video

പരിശീലന സെഷനിടെ ഗില്ലിനെ ഗൗതം ഗംഭീർ വിളിച്ചു കൊണ്ടു പോകുന്നതാണ് വിഡിയോയിൽ കാണാനാവുന്നത്

Aswin AM

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20 പരമ്പരയ്ക്കായി വ‍്യാഴാഴ്ച കളത്തിലിറങ്ങുകയാണ് ഇന്ത‍്യ. നിലവിൽ 1-1ന് പരമ്പര സമമാണ്. വ‍്യാഴാഴ്ച നടക്കുന്ന മത്സരം വിജയിക്കാനായാൽ ഇന്ത‍്യക്ക് പരമ്പരയിൽ മുന്നിലെത്താം.

എന്നാൽ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ ഫോമാണ് ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മൂന്നു ടി20 മത്സരങ്ങളിൽ നിന്നും 57 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതിനിടെ ഗില്ലിനെ പരിശീലനത്തിനിടെ മാറ്റി നിർത്തി ഉപദേശിക്കുന്ന മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ ദൃശ‍്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

പരിശീലന സെഷനിടെ ഗില്ലിനെ ഗൗതം ഗംഭീർ വിളിച്ചു കൊണ്ടു പോകുന്നതും മാറ്റി നിർത്തി ഏറെ നേരം ചർച്ചയിൽ ഏർപ്പെടുന്നതുമാണ് വിഡിയോയിലൂടെ കാണാൻ‌ സാധിക്കുന്നത്.

ടി20യിൽ ഇന്ത‍്യൻ ടീമിന്‍റെ ഓപ്പണിങ് ബാറ്ററായിരുന്ന മലയാളി താരം സഞ്ജു സാംസനെ മാറ്റിയായിരുന്നു ഗില്ലിനെ ഓപ്പണിങ് ബാറ്ററാക്കിയത്. ഇതിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ശേഷിക്കുന്ന മത്സരങ്ങളിൽ ഗില്ലിന് ഫോം വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ തിരിച്ചടിയായേക്കും.

പഠനഭാരം വേണ്ട; പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്

അജിത് പവാറിന് പകരക്കാരിയാവാൻ സുനേത്ര; ഉപമുഖ്യമന്ത്രി പദത്തിലേക്ക്, മൂത്തമകൻ രാജ്യസഭാ എംപിയാകും

"കാണണമെന്ന് പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി"; ഐടി വകുപ്പിനെതിരേ സഹോദരൻ

പേപ്പട്ടിയുടെ കടിയേറ്റ് പശു ചത്തു; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

സ്വർണ വിലയിൽ വൻ ഇടിവ്, പവന് 6,320 രൂപ കുറഞ്ഞു