Sports

കായികശേഷി പരിപോഷിപ്പിക്കാന്‍ സമ്മര്‍ ക്യാമ്പ്; രജിസ്‌ട്രേഷന്‍ തുടങ്ങി

ഫുട്‌ബോളിനും ഫിറ്റ്‌നസ് ട്രൈനിങ്ങിനുമായി മൈലം ജി വി രാജ സ്‌കൂളില്‍ പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഒരുക്കുന്ന സമ്മര്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ടെന്നിസ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, കരാട്ടെ, ബാഡ്മിന്റണ്‍, ഫിറ്റ്‌നസ് ട്രെയിനിങ്, ഫുട്‌ബോള്‍, ജൂഡോ തുടങ്ങി പത്തോളം കായിക ഇനങ്ങളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബ്, കുമാരപുരം ടെന്നീസ് അക്കാദമി, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, ജി വി രാജ സ്‌കൂള്‍ മൈലം എന്നിവിടങ്ങളിലാണ് സമ്മര്‍ ക്യാമ്പുകള്‍ നടക്കുന്നത്. ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബില്‍ നീന്തല്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്, കരാട്ടെ എന്നിവ പരിശീലിപ്പിക്കും. ടെന്നീസ് അക്കാദമിയില്‍ ടെന്നിസും ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ് എന്നിവയും പരിശീലിപ്പിക്കും.

ഫുട്‌ബോളിനും ഫിറ്റ്‌നസ് ട്രൈനിങ്ങിനുമായി മൈലം ജി വി രാജ സ്‌കൂളില്‍ പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. മിതമായ ഫീസില്‍ വിദഗ്ധ പരിശീലകരുടെ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 4 മുതല്‍ മെയ് 31 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന് sportskeralasummercamp.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക്: 6282902473

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം