കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video
നഗോയ: ഏഷ്യൻ കപ്പിൽ മൂന്നാം തവണയും സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ കബഡി ടീം. ഇറാനെ 37-34 എന്ന സ്കോറിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഇന്ത്യ 22-16 എന്ന മികച്ച സ്കോറുമായി മുന്നേറിയിരുന്നു. രണ്ടാം പകുതിയിൽ ഇറാൻ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചുവെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇന്ത്യയോട് കീഴടങ്ങി.
2018ൽ ജക്കാർത്തയിൽ നടന്ന ഗെയിംസിൽ മാത്രമാണ് ഇന്ത്യൻ വനിതാ കബഡി ടീമിന് സ്വർണം ലഭിക്കാതിരുന്നിട്ടുള്ളൂ. ഇറാനുമായുള്ള മത്സരത്തിൽ അവസാന പകുതിയിൽ ഇന്ത്യയുടെ പ്രതിരോധ നിര ഗംഭീര പ്രകടനം കാഴ്ച വച്ചു. നേരിയ സ്കോറിന് പരാജയപ്പെട്ടതോടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇറാൻ താരങ്ങൾ കളിക്കളം വിട്ടത്.
ത്രിവർണ പതാകയുമായി വിക്റ്ററി മാർച്ച് നടത്തിയ ഇന്ത്യൻ താരങ്ങൾ വന്ദേമാതരം ആലപിച്ചാണ് വിജയം ആഘോഷിച്ചത്.
ഇതോടെ ഇന്ത്യ ആകെ 27 മെഡലുകൾ സ്വന്തമാക്കി.