തിലക്‌ വർമ

 
Sports

യുവതാരത്തിന് പരുക്ക്; ന‍്യൂസിലൻഡ് പരമ്പര‍യ്ക്ക് മുന്നേ ഇന്ത‍്യയ്ക്ക് തിരിച്ചടി

പരുക്കേറ്റതു മൂലം ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ഡോക്റ്റർമാരുമായി തിലക് ആശയവിനിമയം നടത്തിയിരുന്നു

Aswin AM

ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത‍്യൻ താരം തിലക് വർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയുണ്ടായ പരുക്കാണ് താരത്തിന് വിനയായത്.

പരുക്കേറ്റതു മൂലം ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ഡോക്റ്റർമാരുമായി തിലക് ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകിനെ സ്കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു.

ഡോക്റ്റർമാർ തിലകിന് ശസ്ത്രക്രിയയ്ക്ക് വിധേയനാവാൻ വനിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ടീമിൽ തിരിച്ചെത്താൻ ദീർഘ നാളുകൾ വേണ്ടി വന്നേക്കും.

ന‍്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ടി20 ലോകകപ്പും അടുത്തു വരുന്നതിനാൽ ഇന്ത‍്യയ്ക്ക് വലിയ തിരിച്ചടിയായേക്കും താരത്തിന്‍റെ പരുക്ക്. ജനുവരി 11നാണ് ന‍്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ‍്യ ഏകദിന മത്സരം ആരംഭിക്കുന്നത്. ന‍്യൂസിലൻഡിനെതിരേ മൂന്നു ഏകദിനവും 5 ടി20 മത്സരങ്ങളും ഇന്ത‍്യ കളിക്കും.

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ, സംഭവം കാക്കനാട്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ