മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയ - പാകിസ്ഥാന് രണ്ടാം ടെസ്റ്റ് വിചിത്രമായ കാരണം കൊണ്ട് നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെയാണ് സംഭവം.
തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിപോയതുകൊണ്ട് മാത്രമാണ്. മത്സരം നിര്‍ത്തേണ്ടിവന്നതിന്റെ കാരണമറിഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിരി നിര്‍ത്താന്‍ പോലും കഴിഞ്ഞില്ല.
മത്സരം നിര്‍ത്തിവെച്ചുള്ള ഇടവേളയില്‍ ഫീല്‍ഡ് അംപയര്‍മാരും ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിംഗ്വര്‍ത്ത് തന്റെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി.