വിരാട് കോലി, വൈഭവ് സൂര‍്യവംശി
ന‍്യൂഡൽഹി: ബംഗ്ലാദേശിനെതിരായ അണ്ടർ 19ലോകകപ്പ് മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ വിരാട് കോലിയുടെ റെക്കോഡ് മറികടന്ന് വൈഭവ് സൂര‍്യവംശി.
യൂത്ത് ഏകദിനത്തിൽ 978 റൺസ് നേടിയ വിരാട് കോലിയുടെ റെക്കോഡാണ് വൈഭവ് മറികടന്നത്. വിരാട് കോലി 25 ഇന്നിങ്സുകളിൽ നിന്നും വൈഭവ് 19 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ 979 റൺസിലധികം ഉണ്ട് വൈഭവിന്.
വിജയ് സോൾ (1404 റൺസ്), യശസ്വി ജയ്‌സ്വാൾ (1386), തൻമയ് ശ്രീവാസ്തവ (1316), ശുഭ്മൻ ഗിൽ/ ഉന്മുക്ത് ചന്ദ് (1149), സർഫറാസ് ഖാൻ (1080) എന്നിവരാണ് യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിൽ. വൈഭവ് ഏറെ കാലം ഇതേ ഫോം തുടർന്നാൽ പട്ടികയിലുള്ള മറ്റു താരങ്ങളെയും മറികടന്നേക്കും.