അജിങ്ക്യ രഹാനെ 
Sports

ആറ് കളി, നാല് ഫിഫ്റ്റി; മുഷ്താഖ് അലി ട്രോഫിയിലെ വെറ്ററൻ വെടിക്കെട്ട്

മുപ്പത്താറാം വയസിൽ പ്ലെയിങ് ഇലവനിൽ പോലും ഇടം ഉറപ്പില്ലാത്ത ആളെയാണോ ക്യാപ്റ്റനാക്കുന്നത് എന്നായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരുടെ സംശയം

മുംബൈ: ഐപിഎൽ മെഗാ ലേലം നടന്ന സമയത്ത്, ആദ്യ റൗണ്ടിൽ വാങ്ങാൻ ആളുണ്ടായില്ല. രണ്ടാം റൗണ്ടിൽ വീണ്ടും ചുറ്റികയ്ക്കു കീഴിൽ വന്നപ്പോൾ 'വെറും' ഒന്നരക്കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തു. പതിനഞ്ചും ഇരുപതും കോടിക്കു മുകളിൽ വിലയുള്ള താരങ്ങളെ മറികടന്ന് ഒന്നരക്കോടിക്കാരനെ ക്യാപ്റ്റനാക്കുമെന്നു കേട്ടപ്പോൾ നെറ്റി ചുളിച്ച ആരാധകർ ഏറെ. മുപ്പത്താറാം വയസിൽ പ്ലെയിങ് ഇലവനിൽ പോലും ഇടം ഉറപ്പില്ലാത്ത ആളെയാണോ ക്യാപ്റ്റനാക്കുന്നത് എന്നായിരുന്നു സംശയം.

എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര ടി20 ക്രിക്കറ്റ് ടൂർണമെന്‍റായ സയീദ് മുഷ്താഖ് അലി ട്രോഫി അവസാന ഘട്ടത്തോടടുക്കുമ്പോൾ ഈ മുപ്പത്താറുകാരൻ റൺവേട്ടയിൽ പല വൻതോക്കുകളെക്കാൾ മുന്നിലാണ്. ആറ് മത്സരങ്ങളിൽ നാല് അർധ സെഞ്ചുറി. അസാധ്യമെന്നു തോന്നിച്ച വിജയലക്ഷ്യങ്ങൾ വിജയകരമായി പിന്തുടരാൻ മുംബൈയെ സഹായിച്ച രണ്ട് ഇന്നിങ്സ്. ഇതിനകം ആകെ 334 റൺസ്, ഉയർന്ന സ്കോർ 95.

ടി20 ക്രിക്കറ്റിൽ വെടിക്കെട്ട് തുടരുന്ന ഈ വെറ്ററന്‍റെ പേര് അജിങ്ക്യ രഹാനെ. വിദർഭക്കെതിരായ നോക്കൗട്ട് മത്സരത്തിൽ 222 റൺസ് എന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടരാൻ മുംബൈയെ സഹായിച്ചത് രഹാനെയും പൃഥ്വി ഷായും ഒരുമിച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. പൃഥ്വി 49 റൺസിൽ വീണെങ്കിൽ, രഹാനെ 45 പന്തിൽ 85 റൺസുമായി ടീമിനെ വിജയവഴിയിലെത്തിച്ച ശേഷമാണ് മടങ്ങിയത്.

രഹാനെയുടെ ഐപിഎൽ റെക്കോഡ് പരിശോധിച്ചാൽ 123 മാത്രമാണ് സ്ട്രൈക്ക് റേറ്റ്. 185 മത്സരങ്ങളിൽ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ബാറ്റിങ് ശരാശരി 30 റൺസ് മാത്രം. എന്നാൽ, 2023 സീസണിലാണ് രഹാനെയുടെ സ്ട്രോക്ക് മേക്കിങ് മികവ് മുഴുവൻ പുറത്തുവന്നത്. അന്ന് ചെന്നൈ സൂപ്പർ കിങ്സിനെ ചാംപ്യൻമാരാക്കുന്നതിൽ രഹാനെയുടെ സംഭാവന അമൂല്യമായിരുന്നു. 173 എന്ന അസാമാന്യ സ്ട്രൈക്ക് റേറ്റിൽ 326 റൺസാണ് ആ സീസണിൽ അടിച്ചുകൂട്ടിയത്.

രണ്ടു വർഷത്തിനിപ്പുറത്തും ആ ഫയർ പവർ രഹാനെയുടെ ബാറ്റിൽ ശേഷിക്കുന്നുണ്ടെന്നാണ് സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിലെ പ്രകടനങ്ങൾ തെളിയിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റൻ ആയ‌ാലും ഇല്ലെങ്കിലും സുനിൽ നരെയ്ന്‍റെ ഓപ്പണിങ് പങ്കാളിയായോ വൺഡൗൺ ബാറ്ററായോ പരിഗണിക്കപ്പെടാനുള്ള അവകാശവാദം രഹാനെ തന്‍റെ ബാറ്റിലൂടെ ഇതിനകം ഉന്നയിച്ചുകഴിഞ്ഞിരിക്കുന്നു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി