ലണ്ടനിലെ പാർക്കിൽ മകനുമൊത്ത് വിരാട് കോലി.

 
Sports

മകനെയും തോളിലേറ്റി അനുഷ്‌കക്കൊപ്പം ലണ്ടനിലെ പാര്‍ക്കിലൂടെ വിരാട് കോലി; വൈറലായി ചിത്രങ്ങള്‍

ഭാര്യ അനുഷ്‌ക ശര്‍മക്കൊപ്പമാണ് കോലി മകനെയും കൂട്ടി പാര്‍ക്കില്‍ എത്തിയത്. സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ട്.

Sarath Nath MS

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായ വിരാട് കോലിക്കും ഭാര്യയായ ബോളിവുഡ് നടി അനുഷ്‌ക ശര്‍മക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാനായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ തിരക്കുകളും ബഹളങ്ങളുമില്ലാത്ത സ്വകാര്യ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന കോലി അതുകൊണ്ടുതന്നെ ആരാധകശല്യം ഒഴിവാക്കാന്‍ ലണ്ടനിലാണ് കുടുംബസമേതം താമസം.

ലണ്ടനില്‍നിന്നുള്ള കോലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും പതിവാണ്. ഇപ്പോഴിതാ മകന്‍ അകായിയെ തോളിലേറ്റി ഭാര്യ അനുഷ്‌കക്കൊപ്പം ലണ്ടനിലെ പാര്‍ക്കിലൂടെ നടക്കുന്ന കോലിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കറുത്ത ഷര്‍ട്ടും പാന്‍റും കൂളിങ് ഗ്ലാസും ധരിച്ചാണ് കോലി മകനെയും തോളിലേറ്റി പാര്‍ക്കിലൂടെ നടക്കാനെത്തിയത്. ചെക്ക് ഷര്‍ട്ടും ജീന്‍സുമാണ് അനുഷ്‌കയുടെ വേഷം.

വിരാട് കോലിയും അനുഷ്ക ശർമയും ലണ്ടൻ പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം.

പാര്‍ക്കിലൂടെ നടക്കുന്നതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും സംസാരിക്കുന്നുമുണ്ട്. കോലിയുടെയും അനുഷ്‌കയുടെയും ആരാധകരിലൊരാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടുമുള്ള കോലിയുടെ ആരാധകരും അവ ഏറ്റെടുത്തു. കോലിക്കും അനുഷ്‌കയ്ക്കും ആരാധകര്‍ ആശംസയും കുറിച്ചു.

ഈ മാസം ആദ്യം താരദമ്പതികള്‍ ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ആത്മീയഗുരു പ്രേമാനന്ദ് മഹാരാജ് സ്വാമിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഐപിഎല്ലില്‍ വിജയിച്ചതിനു പിന്നാലെയാണ് കോലി ഇവിടേക്ക് എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2017ലാണ് കോലിയും അനുഷ്‌കയും വിവാഹിതരായത്. അകായ്, വാമിക എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മക്കളുടെ സ്വകാര്യത ആഗ്രഹിക്കുന്ന കോലി ഇതുവരെ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ മുഖം പുറത്തുവിട്ടിട്ടില്ല.

ശബരിമല നെയ്യ് ക്രമക്കേട്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ പ്രതിചേർത്തു

സർക്കാർ ജനകീയ ആരോഗ‍്യ കേന്ദ്രത്തിൽ ഡ‍്യൂട്ടിക്കിടെ അണലിയുടെ കടിയേറ്റു; നഴ്സ് ആശുപത്രിയിൽ

കട്ടപ്പനയിൽ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 95 ആയി, 1.6 ലക്ഷം പേരെ ബാധിച്ചെന്ന് അധികൃതർ

പെട്രോൾ ബോംബെറിഞ്ഞു, വീട് തകർത്തു; ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ആക്രമണം