ഹർഷിത് തോമർ.

 
Sports

ലൈവ് ചർച്ചയിൽ അവതാരകയെ പ്രൊപ്പോസ് ചെയ്ത് ടൂർണമെന്‍റ് ഉടമ

ടൂർണമെന്‍റിന്‍റെ വിജയം എങ്ങനെ ആഘോഷിക്കുമെന്നായിരുന്നു കരിഷ്മയുടെ ചോദ്യം. അതിനു ഹര്‍ഷിത് നൽകി മറുപടി കരിഷ്മയെ അമ്പരപ്പിച്ചു.

MV Desk

ലണ്ടൻ: വേൾഡ് ലെജന്‍ഡ്സ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ വിജയശേഷം നടന്ന ലൈവ് ചർച്ചയ്ക്കിടെ അവതാരകയോട് വിവാഹാഭ്യർഥന നടത്തി ടൂര്‍ണമെന്‍റ് ഉടമ ഹര്‍ഷിത് തോമര്‍.

സമ്മാനദാനച്ചടങ്ങിനുശേഷമാണ് ചാംപ്യൻഷിപ്പ് ഉടമയായ ഹര്‍ഷിതിനെ അവതാരകയായ കരിഷ്മ കൊടക് അഭിമുഖത്തിന് ക്ഷണിച്ചത്. ടൂർണമെന്‍റിന്‍റെ വിജയം എങ്ങനെ ആഘോഷിക്കുമെന്നായിരുന്നു കരിഷ്മയുടെ ചോദ്യം. അതിനു ഹര്‍ഷിത് നൽകി മറുപടി കരിഷ്മയെ അമ്പരപ്പിച്ചു.

ഈ തിരക്കുകള്‍ കഴിഞ്ഞാൽ ഞാന്‍ നിങ്ങളെ പ്രൊപ്പോസ് ചെയ്യുമെന്ന് പറഞ്ഞ് കരിഷ്മയ്ക്ക് മൈക്ക് കൈമാറി ഹര്‍ഷിത് നടന്നുനീങ്ങി.

കരിഷ്മ കോടക്

"ഓ മൈ ഗോഡ്' എന്നായിരുന്നു കരിഷ്മയുടെ പ്രതികരണം. മനഃസാന്നിധ്യം വീണ്ടെടുത്ത കരിഷ്മ തന്‍റെ ജോലിയുമായി മുന്നോട്ടുപോകുകയും ചെയ്തു.

ഹർഷിത് തോമറും കരിഷ്മ കോടകും മത്സര ശേഷം ലൈവ ്ചർച്ചയിൽ.

മുൻ എംഎൽഎ ബാബു എം.പാലിശ്ശേരി അന്തരിച്ചു

നെന്മാറ സജിത വധം: ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി വ്യാഴാഴ്ച

പാലിയേക്കര ടോൾ വിലക്ക് തുടരും; വിധി വെളളിയാഴ്ച

ഓസീസിന് തിരിച്ചടി; ഇന്ത‍്യക്കെതിരേ ഏകദിന പരമ്പര കളിക്കാൻ 2 താരങ്ങൾ ഇല്ല

യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി