വെസ്റ്റ് ഇൻഡീസ് ടീം

 
Sports

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര; 15 അംഗ വെസ്റ്റ് ഇൻഡീസ് ടീമായി

ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ് അടക്കമുള്ള താരങ്ങളെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്

Aswin AM

ആന്‍റിഗ്വ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരം ജൂലൈ 25നും രണ്ടാം ടെസ്റ്റ് മത്സരം ഓഗസ്റ്റ് രണ്ടിനും നടക്കും. തരൂബയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാഡമി, ക്വീൻസ് പാർക്ക് ഓവൽ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.

ഓൾറൗണ്ടർ‌ റോസ്റ്റൺ ചേസാണ് 15 അംഗ ടീമിനെ നയിക്കുന്നത്. ജോമൽ വാരിക്കനാണ് വൈസ് ക‍്യാപ്റ്റൻ. ജോഷ്വാ ദാ സിൽവ, ജസ്റ്റിൻ ഗ്രീവ്സ്, ഷായ് ഹോപ്പ് അടക്കമുള്ള താരങ്ങളെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

26 കാരനായ ജോഷ്വാ ബിഷപ്പിനെ ടീമിലെടുത്തിട്ടുണ്ടെന്നതാണ് പ്രധാന ആകർഷണം. ഇടങ്കയ്യൻ സ്പിന്നറായ താരം 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നുമായി 116 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നിലവിൽ മികച്ച ഫോമിലുള്ള താരത്തിന് പാക്കിസ്ഥാനെതിരേ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വെസ്റ്റ് ഇൻഡീസിന്‍റെ പ്രതീക്ഷ. അതേസമയം, സ്റ്റാർ പേസർ അൽസാരി ജോസഫിനെ ടീമിലുൾപ്പെടുത്തിയിട്ടില്ല.

വ‍്യക്തിപരമായ കാരണങ്ങളാലാണ് താരത്തിനെ ടീമിലെടുക്കാത്തതെന്നാണ് വിവരം. ഓപ്പണിങ് ബാറ്റർ ജോൺ കാമ്പെല്ലിനു പകരം കിർക്ക് മക്കെൻസിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ന‍്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിനിടെ ജോൺ കാമ്പെല്ലിന് പരുക്കേറ്റത് കിർക്ക് മക്കെൻസിക്ക് ടീമിൽ അവസരം ലഭിക്കാൻ കാരണമായി.

വെസ്റ്റ് ഇൻഡീസ് ടീം: റോസ്റ്റൻ ചേസ് (ക‍്യാപ്റ്റൻ), ജോമൽ വാരിക്കൻ (വൈസ് ക‍്യാപ്റ്റൻ) ജോഷ്വാ ബിഷപ്പ്, ടാഗ്നരെയ്ൻ ചന്ദർപോൾ, ജോഷ്വാ ദാ സിൽവ, ജസ്റ്റിൻ ഗ്രീവ്സ്, കാവേം ഹോഡ്ജ്, ഷായ് ഹോപ്പ്, ആമിർ ജാങ്കു, ഷമാർ ജോസഫ്, ബ്രാണ്ടൻ കിങ്, കിർക്ക് മക്കെൻസി, കീമോ പോൾ, കെമാർ റോച്ച്, ജെയ്ഡൻ സീൽസ്

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ