ഷോയിബ് അക്തർ

 
Sports

''ഇവർ വനിതാ ടീമിനോടും തോൽക്കും'', പാക് ടീമിന് അക്തറിന്‍റെ ട്രോൾ

പാക്കിസ്ഥാൻ വനിതാ ടീമിനു ലോകത്ത് ഒരു ടീമിനെ മാത്രമേ തോൽപ്പിക്കാൻ പറ്റൂ എന്നും, അതു പാക്കിസ്ഥാന്‍റെ പുരുഷ ടീമിനെയാണെന്നും മുൻ പാക് ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ

VK SANJU

പാക്കിസ്ഥാൻ വനിതാ ടീമിനു ലോകത്ത് ഒരു ടീമിനെ മാത്രമേ തോൽപ്പിക്കാൻ പറ്റൂ എന്നും, അതു പാക്കിസ്ഥാന്‍റെ പുരുഷ ടീമിനെയാണെന്നും മുൻ പാക് ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ. ലോകകപ്പ് മത്സരത്തിൽ പാക് വനിതാ ടീം ഇന്ത്യൻ വനിതാ ടീമിനോടു തോറ്റതിനു പിന്നാലെയാണ് ട്രോളുമായി അക്തർ രംഗത്തെത്തിയത്.

പുരുഷ ടീമിന്‍റെ അവസ്ഥ പരിതാപകരമാണ്. വനിതാ ടീമിനു പോലും അവരെ തോൽപ്പിക്കാൻ പറ്റും. ടീമിൽ ആരും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും അക്തർ വിലയിരുത്തി.

ഇന്ത്യ സ്വന്തമാക്കിയ ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ ഫൈനലടക്കം മൂന്നു കളിയാണ് ഇന്ത്യയോടു മാത്രം തോറ്റത്. ലോകകപ്പിൽ വനിതാ ടീം 88 റൺസിനും ഇന്ത്യയോടു തോറ്റു.

ഇനി ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ തന്നെ യാത്രാ തീയതി മാറ്റാം

ഇന്ത്യ‌ ഉത്പാദിപ്പിച്ചത് 1.2 ലക്ഷം കോടിയുടെ സൈനിക ഉപകരണങ്ങൾ

ദുൽക്കറിന്‍റെ വാഹനം വിട്ടു നൽകാൻ ഇടക്കാല ഉത്തരവ്

രഞ്ജി ട്രോഫി കർണാടക ടീം പ്രഖ‍്യാപിച്ചു; കരുൺ നായർ തിരിച്ചെത്തി

ദുൽക്കറിൽ നിന്നു പിടിച്ചെടുത്ത കാർ വിദേശത്തു നിന്ന് കടത്തിയത്: കസ്റ്റംസ്