സഞ്ജു സാംസൺ, യുസ്‌‌വേന്ദ്ര ചഹൽ

 
Sports

"സഞ്ജു എന്നെ മികച്ച ബൗളറാക്കി"; പ്രശംസിച്ച് ചഹൽ

ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചഹലിന്‍റെ വെളിപ്പെടുത്തൽ

Aswin AM

ന‍്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ തന്നെ മികച്ച ബൗളറാക്കാൻ സഹായിച്ചുവെന്ന് ഇന്ത‍്യൻ താരം യുസ്‌വേന്ദ്ര ചഹൽ. ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചഹലിന്‍റെ വെളിപ്പെടുത്തൽ.

ഐപിഎൽ ചരിത്രത്തിൽ തന്നെ സ്പിന്നർമാരെ ഡെത്ത് ഓവറുകളിൽ പന്തെറിയിപ്പിക്കുന്ന ചുരുക്കം ചില ക‍്യാപ്റ്റൻമാരിൽ ഒരാളാണ് സഞ്ജുവെന്നും സഞ്ജുവിന്‍റെ കീഴിൽ കളിച്ചപ്പോൾ താൻ മികച്ച ബൗളറായെന്നും ചഹൽ കൂട്ടിച്ചേർത്തു.

അതുവരെ ഡെത്ത് ഓവറുകളിൽ ഒരു ക‍്യാപ്റ്റനും സ്പിന്നർമാരെ ഉപയോഗിച്ചിരുന്നില്ലെന്നും എന്നാൽ സഞ്ജു തന്നെ ഡെത്ത് ഓവർ ബൗളറാക്കിയെന്നും അതിലൂടെ കൂടുതൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചെന്നും ചഹൽ പറഞ്ഞു. സഞ്ജു ഇഷ്ടമുള്ളതുപോലെ പന്തെറിയാൻ അനുവദിക്കുമെന്നും ശല‍്യപ്പെടുത്തുകയില്ലെന്നും ചഹൽ വ‍്യക്തമാക്കി.

2022 മുതൽ 2024 വരെയുള്ള ഐപിഎൽ സീസണുകളിൽ 66 വിക്കറ്റുകളാണ് ചഹൽ വീഴ്ത്തിയത്. നിലവിൽ ഐപിഎല്ലിൽ 221 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചഹൽ. ഇത്തവണ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയും ചഹൽ പഞ്ചാബ് കിങ്സിനു വേണ്ടിയുമാണ് കളിക്കുന്നത്.

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്