നമുക്കിടയിൽ ജീവിക്കുന്ന നാലു തരം അന്യഗ്രഹജീവികൾ 
Tech

നമുക്കിടയിൽ ജീവിക്കുന്ന നാലു തരം അന്യഗ്രഹജീവികൾ!

ഗവേഷകർ എല്ലാം ഇക്കാര്യത്തിൽ സംശയം മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂ എന്നും ഹർവാർഡ് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

നൂറ്റാണ്ടുകളായി മനുഷ്യരെ അലട്ടുന്ന വിഷയമാണ് അന്യഗ്രഹ ജീവികൾ യാഥാർഥ്യമാണോ എന്നത്. ഇപ്പോഴിതാ ഹർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അന്യഗ്രഹജീവികളെക്കുറിച്ചുള്ള അതിശയകരമായ പഠനം പുറത്തു വിട്ടിരിക്കുകയാണ്.

നമുക്കിടയിൽ വേഷം മാറി അന്യഗ്രഹജീവികൾ പാർക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടത്തൽ. സർവകലാശാലയുടെ ഹ്യൂമൻ ഫ്ലറിഷിങ് പ്രോഗ്രാം വഴി നടത്തിയ പഠനമാണ് പുറത്തു വന്നിരിക്കുന്നത്. ഇതു പ്രകാരം നാലു തരത്തിലുള്ള ക്രിപ്റ്റോടെറസ്ട്രിയൽസ് ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

1. മനുഷ്യ രൂപത്തിലുള്ളവ

പ്രളയം പോലുള്ള ആകസ്മിക വിപത്തിൽ ഇല്ലാതായ, അതീവ സാങ്കേതിക പരിജ്ഞാനത്തോടെ ജീവിച്ചിരുന്ന, മനുഷ്യരൂപത്തിലുള്ള അന്യഗ്രഹജീവികളാണ് ഒരു വിഭാഗം. അവയിൽ ചിലർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും അവർ രഹസ്യമായി ഭൂമിയിൽ തന്നെ താമസിക്കുന്നുണ്ടെന്നുമാണ് ഗവേഷകർ പറയുന്നത്.

2. മനുഷ്യരൂപമില്ലാത്തവ

ബുദ്ധിശാലികളെങ്കിലും മനുഷ്യരൂപമില്ലാത്ത അന്യഗ്രഹജീവികളും ഉണ്ടത്രെ. ഭൂമിയിലെ തന്നെ മനുഷ്യർക്ക് ഇനിയും കണ്ടെത്താൻ കഴിയാത്ത വിധത്തിലുള്ള കുരങ്ങുകളുമായോ, ബുദ്ധിശാലികളായ ദിനോസറുകളുമായോ ആണ് അവയ്ക്ക് സാദൃശ്യം. മനുഷ്യരെക്കാൾ ഏറെ ബുദ്ധിവികാസമുള്ള ഇവർ ഭൂമിക്കടിയിൽ ഒളിച്ചു പാർക്കുന്നുണ്ടാകാം.

3‍. അന്യഗ്രഹത്തിൽ നിന്നുള്ളവർ

ബഹിരാകാശത്തു നിന്നോ അല്ലെങ്കിൽ മറ്റു ഗ്രഹങ്ങളിൽ നിന്നോ ഭൂമിയിൽ എത്തിയ ജീവികൾ. ഭാവിയിലെ മനുഷ്യർക്കു തുല്യരായ ഇവർ ചന്ദ്രനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

4. അതീന്ദ്രിയ ശക്തിയുള്ളവ

പഠനത്തിൽ ഏറ്റവും സാധ്യത കുറവോടു കൂടി അവതരിപ്പിച്ച വിഭാഗമാണ് അതീന്ദ്രീയ ശക്തികളോടു കൂടിയ അന്യഗ്രഹ ജീവികൾ. ഇവയ്ക്ക് കഥകളിലെ ദേവതകളെയും ചെകുത്താന്മാരെയും ഭൂതങ്ങളെയും പോലെ ദുരൂഹമായ രീതിയിൽ മനുഷ്യരുമായി ഇടപഴകാൻ സാധിക്കുമെന്നാണ് alienവാദം.

സംശയം ബാക്കി

ഇത്തരമൊരു പഠനം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിൽ പോലും ഇതിൽ യാതൊരു സ്ഥിരീകരണവുമില്ലെന്നും പങ്കെടുത്ത ഗവേഷകർ എല്ലാം ഇക്കാര്യത്തിൽ സംശയം മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂ എന്നും ഹർവാർഡ് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു