മഞ്ഞിനടിയിൽ മാംസം സൂക്ഷിക്കുന്ന പ്രത്യേക രീതിയാണ് ഇന്യൂട്ടുകൾ പിന്തുടരുന്നു.
Representative image
റഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ആർട്ടിക് മേഖലകളിൽ വസിക്കുന്ന തദ്ദേശീയ ജനവിഭാഗമായ ഇന്യൂട്ട് വംശജർ കാലാവസ്ഥാ വ്യതിയാനം കാരണം തങ്ങളുടെ പരമ്പരാഗത ജീവിതശൈലിക്ക് വലിയ ഭീഷണി നേരിടുകയാണ്. മൃഗങ്ങളുടെ മാംസം മഞ്ഞിനടിയിൽ മാസങ്ങളോളം പുളിപ്പിച്ച് സൂക്ഷിച്ചുണ്ടാക്കുന്ന 'ഇഗുനാക്' (Igunaq) ഇവരുടെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ്. പുരാതനമായ മഞ്ഞുപാളികൾ (പെർമാഫ്രോസ്റ്റ്) അതിവേഗം ഉരുകുന്നത് ഈ പരമ്പരാഗത ഭക്ഷണസംരക്ഷണ രീതിയെ അസാധ്യമാക്കുന്നു. മഞ്ഞുപാളികൾ നേർത്തുവരുന്നതോടെ ഇറച്ചിക്ക് ആവശ്യമായ താപനില ലഭിക്കാതെ വരികയും ഇത് ബോട്ടുലിസം പോലുള്ള അപകടകരമായ രോഗങ്ങൾക്കു കാരണമാവുകയും ചെയ്യുന്നു.