.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Tech

നിര്‍മിത ബുദ്ധി എല്ലാറ്റിനും പരിഹാരമല്ല: നൊബേല്‍ ജേതാവ്

സഹാനുഭൂതിയോ അസാധാരണമായ ചിന്തകളോ അതിലൂടെ ലഭ്യമാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Renjith Krishna

തി​രു​വ​ന​ന്ത​പു​രം: നി​ര്‍മി​ത​ബു​ദ്ധി വീ​ടു​ക​ളി​ലും വ്യ​വ​സാ​യ​ങ്ങ​ളി​ലും കാ​ര്യ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കി​യേ​ക്കാ​മെ​ങ്കി​ലും എ​ല്ലാ​റ്റി​നും അ​തൊ​രു പ​രി​ഹാ​ര​മാ​കു​മെ​ന്ന് ക​രു​ത​രു​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മോ​ര്‍ട്ട​ന്‍ പി. ​മെ​ല്‍ഡ​ല്‍. നി​ര്‍മി​ത​ബു​ദ്ധി പ​ഠി​ക്കു​ന്ന​തി​ല്‍ വ​ള​രെ​യ​ധി​കം ജാ​ഗ്ര​ത വേ​ണം. സ​ഹാ​നു​ഭൂ​തി​യോ അ​സാ​ധാ​ര​ണ​മാ​യ ചി​ന്ത​ക​ളോ അ​തി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ബ്ലി​ക് ടോ​ക്കി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022ല്‍ ​ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ നേ​ടി​യ മെ​ല്‍ഡ​ല്‍ ത​ന്‍റെ പ​ഠ​ന​രീ​തി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. കെ​മി​സ്ട്രി​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ക്ക് വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ള്‍ നോ​ക്കി​യാ​ണ് താ​ന്‍ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍മ​യി​ലാ​ക്കി​യി​രു​ന്ന​ത്. വാ​ക്കു​ക​ളെ ഓ​ര്‍മ​യി​ല്‍ സൂ​ക്ഷി​ച്ച് കെ​മി​സ്ട്രി പ​ഠി​ക്കാ​നാ​കി​ല്ല. വി​ഷ്വ​ല്‍ മെ​മ്മ​റി​യാ​ണ് ത​ന്നെ കെ​മി​സ്ട്രി​യി​ല്‍ ശ​ക്ത​നാ​ക്കി​യ​ത്. കു​ട്ടി​ക​ള്‍ക്ക് ചി​ത്ര​ങ്ങ​ള്‍ മ​ന​സി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ അ​തി​ശ​യ​ക​ര​മാ​യ ക​ഴി​വു​ണ്ട്. അ​വ​ര്‍ കാ​ണു​ന്ന കാ​ര്യ​ങ്ങ​ള്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഓ​ർ​മി​ക്കും. അ​തി​നാ​ല്‍ ര​സ​ത​ന്ത്ര​ത്തി​ല്‍ കു​ട്ടി​ക്കാ​ല​ത്തെ പ​രി​ശീ​ല​നം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​യ​ന്‍സ് ലാ​ഭ​ത്തി​നു വേ​ണ്ടി​യാ​ക​രു​ത്. പാ​ശ്ചാ​ത്യ ശാ​സ്ത്ര​ജ്ഞ​രു​ടെ ഏ​റ്റ​വും വ​ലി​യ തെ​റ്റ് ലാ​ഭ​ത്തി​നു​വേ​ണ്ടി ന​യി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ല്‍ ശാ​സ്ത്രീ​യ ചി​ന്ത വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും കു​ട്ടി​ക​ളി​ല്‍ താ​ത്പ​ര്യം വ​ള​ര്‍ത്തു​ന്ന​തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ജി​എ​സ്എ​ഫ്കെ ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​ജി. അ​ജി​ത് കു​മാ​ര്‍ മെ​ല്‍ഡ​ലി​ന് ഉ​പ​ഹാ​രം സ​മ​ര്‍പ്പി​ച്ചു. ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ് ആ​ന്‍ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സ​ഞ്ജ​യ് ബ​ഹാ​രി, ശാ​സ്ത്ര​സാ​ങ്കേ​തി​ക വ​കു​പ്പ് എ​ക്സ് ഒ​ഫി​ഷ്യോ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ്രൊ​ഫ. കെ.​പി. സു​ധീ​ര്‍, സി​എ​സ്ഐ​ആ​ര്‍-​എ​ന്‍ഐ​ഐ​എ​സ്ടി ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​സി. അ​ന​ന്ത​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ