അപ്രതീക്ഷിത പ്രതിസന്ധി; ഇസ്രൊയുടെ നൂറ്റൊന്നാമത് ഉപഗ്രഹ ദൗത്യം വിഫലമായി

 
Tech

അപ്രതീക്ഷിത പ്രതിസന്ധി; ഇസ്രൊയുടെ നൂറ്റൊന്നാമത് ഉപഗ്രഹ ദൗത്യം വിഫലമായി

22 മ​ണി​ക്കൂ​റി​ന്‍റെ കൗ​ണ്ട് ഡൗ​ണി​നു​ശേ​ഷം ഞായറാഴ്ച പുലർച്ചെ 5.59നാ​ണു വി​ക്ഷേ​പ​ണം നടത്തിയത്.

ശ്രീ​ഹ​രി​ക്കോ​ട്ട: ഇ​സ്രൊ​യു​ടെ 101ാം ഉപഗ്രഹം വിക്ഷേപണം വിഫലമായി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഭൗ​മോ​പ​രി​ത​ല​ത്തി​ന്‍റെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നും ഭൂ​മി​യി​ലേ​ക്ക് അ​യ​യ്ക്കാ​നും ക​ഴി​യു​ന്ന ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ (ഇ​ഒ​എ​സ്-09, റി​സാ​റ്റ് 1ബി)​വു​മാ​യി പി​എ​സ്എ​ൽ​വി സി61 ​കുതിച്ചുയർന്നുവെങ്കിലും മിനിറ്റുകൾക്കകം ദൗത്യം പരാജയപ്പെട്ടു.

22 മ​ണി​ക്കൂ​റി​ന്‍റെ കൗ​ണ്ട് ഡൗ​ണി​നു​ശേ​ഷം ഞായറാഴ്ച പുലർച്ചെ 5.59നാ​ണു വി​ക്ഷേ​പ​ണം നടത്തിയത്. എന്നാൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചില്ല.

കൃ​ഷി, വ​ന​നി​രീ​ക്ഷ​ണം, ദു​ര​ന്ത നി​വാ​ര​ണം, ന​ഗ​രാ​സൂ​ത്ര​ണം എ​ന്നി​വ​യി​ൽ വ​ലി​യ സ​ഹാ​യ​മാ​കും പു​തി​യ ഉ​പ​ഗ്ര​ഹം എന്നായിരുന്നു പ്രതീക്ഷ. വിക്ഷേപണത്തിന്‍റെ രണ്ടാമത്തെ സ്റ്റേജ് വരെ എല്ലാം ശരിയായ നിലയിലായിരുന്നുവെന്ന് ഇസ്രൊ മേധാവി വി. നാരായണൻ പറയുന്നു. മൂന്നാമത്തെ സ്റ്റേജിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ