ഗൂഗിൾ പിക്സൽ 9 പ്രോ വൻ വിലക്കുറവിൽ; 20,000 രൂപ ലാഭിക്കാം
ഗൂഗിൾ പിക്സൽ 9 പ്രോ സ്വന്തമാക്കാൻ പറ്റിയ അവസരമാണിപ്പോൾ. 1,09,999 രൂപ വിലയുള്ള സ്മാർട് ഫോൺ ഇരുപതിനായിരം രൂപ കുറച്ച് 89,999 രൂപയ്ക്കാണിപ്പോൾ ഓൺലൈനിൽ ലഭ്യമാകുന്നത്. ജിയോമാർട്ട് ആണ് ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ പിക്സൽ വിൽക്കുന്നത്. അതു മാത്രമല്ല ധാരാളം ഡിസ്കൗണ്ടുകളുമുണ്ട്.
16 ജിബി റാം പ്ലസ് 256 ജിബി വേരിയന്‍റ്. പേടിഎം, യുപിഐ ലൈറ്റ്, റുപേ ക്രെഡിറ്റ് കാർഡ് യുപിഐ എന്നിവ വഴി പണം നൽകുന്നവർക്ക് 300 രൂപ കാഷ് ബാക്ക് ഓഫർ ഉണ്ട്. മൊബിക്വിക് വഴിയാണെങ്കിൽ200 രൂപ വരെ കാഷ് ബാക്ക് ലഭിക്കും.ഭീം ആപ്പിലൂടെ 50 രൂപ കാഷ് ബാക്കും ഓഫർ ചെയ്യുന്നുണ്ട്.
2024ലാണ് ഗൂഗിൾ പിക്സൽ 9 പ്രോ ലോഞ്ച് ചെയ്തത്.6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയ്ക്കൊപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റും 3000 നൈറ്റ്സ് പീക് ബ്രൈറ്റ്നസും. ട്രിപ്പിൾ ക്യാമറ സെറ്റ് അപ് 50 എംപി പ്ലസ് 48 എംപി പ്ലസ് 48 എംപി ഒപ്പം 48 എംപി സെൽഫി ക്യാമറയും.
ആൻഡ്രോയിഡ് 14ൽ ലോഞ്ച് ചെയ്ത സ്മാർട്ട് ഫോൺ ഇപ്പോൾ ആൻഡ്രോയ്ജ് 16ലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. 47,00 എംഎഎച്ച് ബാറ്ററിയും 27 വാട്സ് ചാർജിങ്ങ് സപ്പോർട്ടും മറ്റു പ്രത്യേകതകളാണ്.