Trending

കാലുകൾ നഷ്ടപ്പെട്ട് വികൃതമായ പാവ, വില 52 ലക്ഷം!

ടീസൈഡ് ആസ്ഥാനമായുള്ള വെക്റ്റിസ് എന്ന സ്ഥാപനമാണ് ലേലം നടത്തിയത്

MV Desk

പലതരത്തിൽ അതിശയമുണ്ടാക്കുന്നതും കൗതുകമുണർത്തുന്നതുമായ വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. ഇപ്പോഴിതാ ഒരു പാവയുടെ വിലകേട്ട് കേട്ടവരുടെയെല്ലാം കണ്ണുതള്ളി. വെറും പാവയല്ല, കാലുകൾ നഷ്ടപ്പെട്ടതുൾപ്പെടെ വിവിധ കേടുപാടുകളുള്ള ഒരു പാവ, വിറ്റു പോയത് ലക്ഷങ്ങൾക്കാണ്.

യുകെയിൽ നടന്ന വാശിയേറിയ ലേലത്തിൽ 53,000 പൗണ്ടിനാണ് 'കമ്മർ & റെയിൻഹാർഡ് 102 വാൾട്ടർ ബിസ്‌ക് സോക്കറ്റ് ഹെഡ് ആന്‍റിക് ഡോൾ' എന്നറിയപ്പെടുന്ന പാവ വിറ്റുപോയത്. അതായത് ഏകദേശം 52 ലക്ഷം ഇന്ത്യൻ രൂപ.

ഈ പാവ അപൂർവ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണെന്നാണ് ലേല കമ്പനി അവകാശപ്പെടുന്നത്. വർഷങ്ങളോളം ഇതിന് പഴക്കമുണ്ടെന്നും പാരമ്പര്യമായി കൈമാറിവന്നതാണെന്നും പാവയുടെ ഉടമ വ്യക്തമാക്കി. ടീസൈഡ് ആസ്ഥാനമായുള്ള വെക്റ്റിസ് എന്ന സ്ഥാപനമാണ് ലേലം നടത്തിയത്. അമെരിക്കയിൽ നിന്നുള്ള ഒരു വ്യക്തിയാണ് പാവ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഷൂട്ടൗട്ടിൽ കൊളംബിയ വീണു; സ്വിസ് പടയോട്ടം ഇനി അർജന്‍റീനയിലേക്ക്

76 ഓൾഔട്ട്! ഇന്ത്യക്ക് നാണംകെട്ട തോൽവി

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ