Narendra Modi became the first world leader to have 2 crore subscribers on YouTube
Narendra Modi became the first world leader to have 2 crore subscribers on YouTube 
Trending

യുട്യൂബിൽ 2 കോടി സബ്സ്ക്രൈബർമാരുള്ള ആദ്യ ലോക നേതാവായി നരേന്ദ്ര മോദി

ന്യൂഡൽഹി: യുട്യൂബ് ചാനലിനു രണ്ടു കോടി സബ്സ്ക്രൈബർമാരുള്ള ആദ്യ ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതര ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണു മോദിയുടെ മുന്നേറ്റം.

രണ്ടാം സ്ഥാനത്തുള്ള ബ്രസീൽ പ്രസിഡന്‍റ് ജയർ ബോൽസനാരോയുടെ ചാനലിന് 64 ലക്ഷം മാത്രമാണു സബ്സ്ക്രൈബർമാർ. മൂന്നാം സ്ഥാനത്ത് യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയാണ്- 11 ലക്ഷം. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് 7.94 ലക്ഷം മാത്രമാണു സബ്സ്ക്രൈബർമാർ.

യൂ ട്യൂബ് വിഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മുന്നിലാണു മോദി. ഈ മാസം 223 കോടിയാണു മോദി ചാനലിലെ വിഡിയൊകാഴ്ച. സബ്സ്ക്രൈബർമാർ, വിഡിയൊ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി മുന്നിലാണ്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിവയിലും മോദി മുന്നിലാണ്.

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്