വൈറലായി വാൽറസിന്‍റെ പിറന്നാൾ ആഘോഷം
video screenshot
പല തരത്തിലുള്ള സർപ്രൈസ് പിറന്നാൾ പാർട്ടികളും, തീം കേക്കുകളും, ഫ്ലാഷ് മോബുകളും നമ്മൾ കണ്ടിട്ടുണ്ട് - പക്ഷേ ഇതുപോലെയൊന്ന് തീർച്ചയായും കണ്ടിട്ടുണ്ടാവില്ല! വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ അവരുടെ പ്രിയപ്പെട്ട വാൽറസിന്‍റെ എട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നു. കിരീടവും മീൻ കേക്കും ആർപ്പുവിളികളുമൊപ്പമുള്ള ആഘോഷ നിമിഷങ്ങളാണ് വീഡിയോയിൽ.
'സെയ്സ്' എന്ന പ്രാദേശിക മാധ്യമത്തിന്‍റെ റിപ്പോർട്ട് പ്രകാരം, ഡാലിയൻ സൺ ഏഷ്യ ഓഷ്യൻ വേൾഡ് എന്ന മറൈൻ-തീം പാർക്കിൽ മാർച്ച് 24ന് പകർത്തിയതാണ് ക്ലിപ്പ്. വീഡിയോയിൽ മൃഗശാലാ ജീവനക്കാർ വാൽറസിന്‍റെ കണ്ണുകൾ മൂടി സർപ്രൈസ് കൊടുക്കുന്ന ദൃശ്യങ്ങൾ കാണാം. മെഴുകുതിരി കത്തിച്ച ശേഷം ജീവനക്കാർ പെട്ടന്ന് പ്രത്യക്ഷപ്പെട്ട് “ഹാപ്പി ബർത്ത്ഡേ” പാടുന്നതും, പിറന്നാൾ കിരീടം നൽകുന്നതും കാണാം. ഹീലിയം ബലൂണുകൾ കൊണ്ട് ചുറ്റുപാട് വർണാഭമായി അലങ്കരിച്ചിരിക്കുന്നു.
സമുദ്രവിഭവങ്ങൾ കൊണ്ട് നിർമിച്ച വലിയൊരു ഫിഷ് 'കേക്ക്' ആയിരുന്നു പാർട്ടിയിലെ പ്രധാന ആകർഷണം. അതിന്‍റെ മുകളിലേക്ക് 8 എന്ന അക്കത്തിൽ മെഴുകുതിരിയും കുത്തിനിര്‍ത്തിയിരുന്നു. ഈ സർപ്രൈസ് വാൽറസിന് എത്രമാത്രം മനസിലായെന്നു വ്യക്തമല്ലെങ്കിലും, അത് ക്യാമറയിലേക്ക് മധുരമായി നോക്കി നിന്നു. ഒടുവിൽ എല്ലാവരെയും കൈയടി ഏറ്റുവാങ്ങിക്കൊണ്ട്, ബബിൾ ടീ പോലെയുള്ള ഒരു പാനീയ ബക്കറ്റ് സമ്മാനമായി ലഭിക്കുകയും അതിൽ നിന്നുള്ള സ്ട്രോയിൽ നിന്ന് കുടിക്കുന്ന പോലെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് നിൽക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വളരെ പെട്ടന്ന് ആളുകൾ ഏറ്റെടുത്തു. ഒരു ഉപയോക്താവ് തമാശ പോലെയെഴുത്തി “അവൻ തന്‍റെ ഏറ്റവും മികച്ച ജീവിതമാണ് ജീവിക്കുന്നത്.” മറ്റൊരാൾ “അത് സ്ട്രോയിൽ നിന്നു കുടിക്കുന്ന ദൃശ്യം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു", മറ്റൊരാൾ എഴുതുന്നു: “നന്ദിയുണ്ട് എനിക്ക് ഇപ്പോൾ തന്നെ ഒരു വാൽറസിനെ വളർത്തുമൃഗമായി വേണം!”