Trending

യുവാവിന്‍റെ പ്രണയാഭ്യർഥന 'കീബോർഡിൽ'; കൈയടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായ പ്രണയകഥ.

MV Desk

പ്രണയിക്കുന്ന ആളിനോട് അത് തുറന്നു പറയുക എന്ന കടമ്പ കടന്നുകിട്ടാൻ മിക്കവർക്കും വലിയ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പരീക്ഷയിലൂടെ കടന്നു പോകാത്തവർ വളരെ ചുരുക്കമായിരിക്കും.

പ്രണയം വെളിപ്പെടുത്താൻ ചെറുതും വലുതും ആഡംബരവുമായ രീതിയിലുള്ള പദ്ധതികൾ വരെ പലരും ആവിഷ്കരിക്കും. ഏറെ വ്യത്യസ്തമായ രീതിയിൽ എങ്ങനെ പ്രണയം തുറന്നു പറയാം എന്നാണ് പലരും ശ്രമിക്കുക.

അത്തരത്തിൽ വ്യത്യസ്ത രീതിയിൽ ഒരു കംപ്യൂട്ടർ കീബോർഡ് സമ്മാനിച്ച് യുവാവ് തന്‍റെ പ്രണയം അവതരിപ്പിച്ച രീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.

പല നിറങ്ങളിൽ നിർമിച്ച കീബോർഡിൽ "BE MY GIRLFRIEND SAYANG?" എന്ന് വായിക്കുന്ന രീതിയിൽ പ്രത്യേകം അക്ഷരങ്ങൾ ഒരുക്കിയായിരുന്നു യുവാവിന്‍റെ പ്രണയാഭ്യർഥന. വ്യത്യസ്തമായ ഈ പ്രൊപ്പോസൽ പെൺകുട്ടി തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. കാമുകനുമായുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഈ പ്രണയകഥ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റുകളുമായി എത്തിയത്. യുവാവിന്‍റെ ക്രിയേറ്റീവായ പ്രണയാഭ്യർഥനയെ പ്രശംസിച്ചുകൊണ്ടും ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ടുമാണ് ഭൂരിഭാഗം കമന്‍റുകളും എത്തിയത്.

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി