കേ​ന്ദ്രം ഇ-​സ്കൂ​ട്ട​ര്‍ സ​ബ്സി​ഡി അ​വ​സാ​നി​പ്പി​ക്കു​ന്നു

ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലേ​ക്ക് വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്രം സ​ബ്സി​ഡി അ​നു​വ​ദി​ച്ച​ത്
e scooter
e scooter

ന്യൂ​ഡ​ൽ​ഹി: വൈ​ദ്യു​ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള സ​ബ്സി​ഡി കേ​ന്ദ്രം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. അ​താ​യ​ത് സ​ര്‍ക്കാ​ര്‍ എ​ഫ്എ​എം​ഇ III (ഫാ​സ്റ്റ​ർ അ​ഡോ​പ്‌​ഷ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച്ച​റി​ങ് ഒ​ഫ് ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ൾ​സ്) സ്കീം ​പു​റ​ത്തി​റ​ക്കി​യേ​ക്കി​ല്ല. പ​ദ്ധ​തി തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച് ധ​ന​മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മ​റ്റ് വ​കു​പ്പു​ക​ളും ഇ​പ്പോ​ള്‍ ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്.

ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലേ​ക്ക് വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്രം സ​ബ്സി​ഡി അ​നു​വ​ദി​ച്ച​ത്. സ​ബ്സി​ഡി ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​സ​ബ്സി​ഡി സ​ര്‍ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ വൈ​ദ്യു​ത ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യി​ല്‍ കു​റ​ച്ചു​നാ​ള്‍ ഇ​ടി​വു​ണ്ടാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും അ​ടു​ത്തി​ടെ ഇ​വ​യു​ടെ വി​ല്‍പ്പ​ന സ്ഥി​ര​ത കൈ​വ​രി​ച്ച് വ​രു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വൈ​ദ്യു​ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള സ​ബ്സി​ഡി സ​ര്‍ക്കാ​ര്‍ നി​ര്‍ത്ത​ലാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2019 ഏ​പ്രി​ല്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച സ​ബ്സി​ഡി 2024 മാ​ര്‍ച്ച് 31ന് ​അ​വ​സാ​നി​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com