സ്‌കോഡ സിഎസ്സി ഗ്രാമീണ്‍ ഇസ്റ്റോറുമായി പങ്കാളിത്തത്തില്‍

സിഎസ്സി ശൃംഖല മുമ്പ് വാഹന ബ്രാന്‍ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രം ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു പ്രധാന ടച്ച്‌പോയിന്‍റായി പ്രവര്‍ത്തിക്കും
CSC Grameen eStore Partners with Skoda Auto India

സ്‌കോഡ സിഎസ്സി ഗ്രാമീണ്‍ ഇസ്റ്റോറുമായി പങ്കാളിത്തത്തില്‍

Updated on

തിരുവനന്തപുരം: ഇന്ത്യയില്‍ മെട്രോഇതര, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പാദമുദ്ര വ്യാപിപ്പിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കോമണ്‍ സര്‍വീസസ് സെന്‍റർ (സിഎസ്സി) ഗ്രാമീണ്‍ ഇസ്‌റ്റോറുമായി കരാറിലെത്തി.

രാജ്യത്തെ വിവിധ പുതിയ മേഖലകളിലെ ഉപഭോക്താക്കളിലേക്ക് കൈലാഖ്, കുഷാഖ്, സ്ലാവിയ മോഡലുകള്‍ എത്തിക്കുന്നതിനായി സ്‌കോഡ സി എസ് സിയുടെ വിപുലമായ ഡിജിറ്റല്‍, ഭൗതിക ശൃംഖലകളെ ഉപയോഗിക്കും. സി എസ് സിയുടെ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്ന ഏതാനും പ്രീമിയം ഓട്ടോ ബ്രാന്‍ഡുകളില്‍ ഒന്നാണ് സ്‌കോഡ.

ഇന്ത്യയിലെ മെട്രോഇതര നഗരങ്ങളില്‍ വ്യാപകമായ സാന്നിദ്ധ്യമുള്ള സി എസ് സി ശൃംഖല മുമ്പ് വാഹന ബ്രാന്‍ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രം ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു പ്രധാന ടച്ച്‌പോയിന്‍റായി പ്രവര്‍ത്തിക്കും. അതിലൂടെ, സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയതും ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമായ വിപണികളില്‍ എത്തിച്ചേരാനാകും.

ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി സ്‌കോഡയെക്കുറിച്ച് മനസ്സിലാക്കാനും വാഹനം വാങ്ങുന്നതിനമുള്ള സഹായം ലഭിക്കുകയും ചെയ്യും. പ്രാദേശിക സംരംഭകരിലൂടെ ഉപഭോക്താക്കളുമായുള്ള ഇടപെടല്‍ ശക്തിപ്പെടും. നിലവിലെ ഡീലര്‍ഷിപ്പ് സൗകര്യങ്ങളെ പരിധികളില്ലാത്ത വിതരണ, സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.

ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി എസ് എസ് സിയുടെ ഗ്രാമീണ്‍ ഇസ്റ്റോര്‍ പ്ലാറ്റ്‌ഫോമിലൂടെ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവ ലഭ്യമാകും. ഇതിലൂടെ ഉല്‍പന്നങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്താനും അവ വാങ്ങുന്നതിനും സഹായിക്കും. അതിനായി, വാഹന വിതരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്‌കോഡയുടെ ഡീലര്‍ഷിപ്പ് ശൃംഖലയെ പ്രയോജനപ്പെടുത്തും.

logo
Metro Vaartha
www.metrovaartha.com