അഞ്ച് സീറ്റുള്ള ഇലക്‌ട്രിക് വാഹനം; ചെലവ് വെറും ഒരു ലക്ഷം രൂപ

ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും മൂർഷിദ് പറയുന്നു.
electric vehicle with four wheels, costs one lakh

അഞ്ച് സീറ്റുള്ള ഇലക്‌ട്രിക് വാഹനം; ചെലവ് വെറും ഒരു ലക്ഷം രൂപ

Updated on

പറ്റ്ന: അഞ്ച് സീറ്റുകളുള്ള ഇലക്‌ട്രിക് വാഹനം നിർമിച്ച് ബിഹാർ സ്വദേശിയായ മൂർഷിദ് അലാം. വെറും 18 ദിവസങ്ങൾ കൊണ്ടാണ് മൂർഷിദ് ദേശീ ടെസ്ല എന്ന് പേരിട്ടിരിക്കുന്ന ജീപ്പ് പോലുള്ള വാഹനം നിർമിച്ചിരിക്കുന്നത്. വെറും ഒരു ലക്ഷം രൂപ മാത്രമാണ് ജീപ്പിന്‍റെ ചെലവ്. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നും മൂർഷിദ് പറയുന്നു.

പൂർണിയയിൽ സാധാരണ റിപ്പയറിങ് കട നടത്തുന്നയാളാണ് മൂർഷിദ്. കർഷകരും ചെറു കച്ചവടക്കാരും നിത്യേന യാത്ര ചെയ്യുന്നതിനായി ബുദ്ധിമുട്ടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് മൂർഷിദ് ജീപ്പ് നിർമാണത്തിനൊരുങ്ങിയത്.

ഡീസൽ, പെട്രോൾ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. അതു കൊണ്ടാണ് ഇലക്‌ട്രിക് ജീപ്പ് നിർമിക്കാമെന്ന് തീരുമാനിച്ചതെന്ന് മൂർഷിദ്. ട്യൂബ് ലെസ് ടയറുകൾ, സ്പീഡോമീറ്റർ, പവർ സ്റ്റിയറിങ്, ചാർജിങ് പോയിന്‍റ് എന്നിവയാണ് ജീപ്പിലുള്ളത്. ഒപ്പം കർഷകർക്ക് വിളവെളുക്കുന്നതിനും വളവും മറ്റു വസ്തുക്കളും കൊണ്ടു വരുന്നതിനും പ്രത്യേകം ട്രോളിയും വാഹനത്തോട് ഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂറുകൾ കൊണ്ടാണ് ജീപ്പ് ഫുൾ ചാർജാകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com