ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് നൽകി, പകരം ഓട്ടോ ഓടിച്ച് സംരംഭകൻ|Video

നഗരത്തിലൂടെ ലംബോർഗിനി ഓടിച്ചു പോകുന്നതിനിടെ രാകേഷിനെ തിരിച്ചറിയുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്.
Entrepreneur hands over Lamborghini to auto-rickshaw driver and drives the auto instead

ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് നൽകി, പകരം ഓട്ടോ ഓടിച്ച് സംരംഭകൻ|Video

Updated on

ലംബോർഗിനി ഒരുപാട് വാഹനപ്രേമികളുടെ പ്രിയ വാഹനമാണ്. ഒരിക്കലെങ്കിലും ലംബോർഗിനി ഓടിക്കാൻ കൊതിക്കുന്നവർ ധാരാളമാണ്. ബംഗളൂരു നഗരത്തിലെ യുവ ഓട്ടോ ഡ്രൈവർ അത്തരമൊരു സ്വപ്നം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ്. തന്‍റെ ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് കൈമാറി പകരം ഓട്ടോ ഓടിച്ചു പോകുന്ന സംരംഭകനും ഇൻഫ്ലുവൻസറുമായ രാകേഷ് കെഎൻവിയുടെ വിഡിയോ സോഷ്യൽമീഡിയയിലും വൈറലാണ്.

നഗരത്തിലൂടെ ലംബോർഗിനി ഓടിച്ചു പോകുന്നതിനിടെ രാകേഷിനെ തിരിച്ചറിയുന്നതു മുതലാണ് വിഡിയോ തുടങ്ങുന്നത്. കുറേ കാലമായി രാകേഷിന്‍റെ വിഡിയോകൾ പിന്തുടരുന്നയാളാണെന്നും രാകേഷിനെയും അതു പോലെ തന്നെ ലംബോർഗിനിയെ‌യും തനിക്കൊരുപാട് ഇഷ്ടമാണെന്നും ഡ്രൈവർ പറയുന്നു.

ലംബോർഗിനി ഓടിക്കാൻ ആഗ്രഹമുണ്ടെന്ന് ഓട്ടോ ഡ്രൈവർ പറയുന്നതോടെയാണ് വാഹനം ഓട്ടോ ഡ്രൈവർക്കു കൈമാറാൻ രാകേഷ് തയാറാകുന്നത്. പരസ്പരം വാഹനങ്ങളുടെ കീ കൈമാറുന്നതും വാഹനമോടിച്ചു പോകുന്നതും വിഡിയോയിലുണ്ട്. ഓട്ടോ ഡ്രൈവർക്ക് ഏറെ കാലമായുള്ള സ്വപ്നം നിറവേറിയതിന്‍റെ സന്തോഷമായിരുന്നുവെങ്കിൽ പഴയ കാലത്തിന്‍റെ ഓർമകളിലേക്കുള്ള തിരിച്ചു പോക്കായിരുന്നു തനിക്ക് ഓട്ടോ ഡ്രൈവിങ് എന്ന് രാകേഷ് പറയുന്നു. കരിയറിന്‍റെ തുടക്കത്തിൽ ഓട്ടോ കാശ് കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഓർമകളിലേക്കാണ് തിരിച്ചെത്തിയതെന്നും ലംബോർഗിനി ഓട്ടോ ഡ്രൈവർക്ക് കൊടുത്തത് മറക്കാനാകാത്ത ഒരു നിമിഷമായിരുന്നുവെന്നും രാകേഷ് വിഡിയോയിൽ പറയുന്നു.

വിഡിയോക്കു താഴെ രാകേഷിന്‍റെ തീരുമാനത്തെ പ്രശംസിച്ചു കൊണ്ട് നവധി കമന്‍റുകളാണുള്ളത്. വിലയേറിയ ആഡംബര സ്പോർട്സ് കാർ കൈമാറാൻ കാണിച്ച ധൈര്യത്തെയും പലരും പ്രശംസിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com