ടെസ്റ്റ് ഡ്രൈവിനപ്പുറം സ്കോഡയെ അടുത്തറിയാം

കാറിന്‍റെ എല്ലാ വശങ്ങളും പൂര്‍ണമായി പഠിക്കാന്‍ ഉപയോക്താവിന് അവസരം

മുംബൈ: സ്‌കോഡ കാറുകളെ പൊതുജനങ്ങള്‍ക്ക് അടുത്ത് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനത്തിനു ദക്ഷിണേന്ത്യയിലും തുടക്കമായി. ടെസ്റ്റ് ഡ്രൈവിനപ്പുറം കാറിന്‍റെ എല്ലാ വശങ്ങളും പൂര്‍ണമായി പഠിക്കാന്‍ ഉപയോക്താവിന് അവസരം ലഭിക്കുന്ന പദ്ധതിയാണിത്.

ടെസ്റ്റ് ഡ്രൈവിനപ്പുറം കാറിന്‍റെ എല്ലാ സവിശേഷതകളും ഈ പദ്ധതിയിലൂടെ വിശദീകരിച്ചു തരും. സ്‌കോഡ കോഡിയാക് 4×4 ആണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. സ്‌കോഡ ബ്രാന്‍റിനെ ഉപയോക്താക്കളുടെ അടുത്തെത്തിക്കുക വഴി കൂടുതല്‍ വില്‍പ്പന കൈവരിക്കുകയാണ് ലക്ഷ്യം.

ഉത്തരേന്ത്യയിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് ദക്ഷിണേന്ത്യയിലേക്ക് എത്തുന്നത്. ഒക്റ്റോബർ 7 ന് ജയ്പൂരിലായിരുന്നു തുടക്കം. തുടര്‍ന്ന് ഡല്‍ഹി, ഗുര്‍ഗാവ്, നോയ്ഡ, ഫരീദാബാദ്, മുംബൈ എന്നിവിടങ്ങളിലും നടത്തി.

ദക്ഷിണേന്ത്യയില്‍ കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഉപയോക്താക്കളുടെ അടുത്തെത്തുന്നതിനായി ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധിക്കുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com