

വീണ്ടും ഇടിത്തീ, ആപ്പിളിനും സാംസങ്ങിനും പിന്നാലെ ഫോൺ വില കൂട്ടി പ്രമുഖ സ്മാർട്ട്ഫോൺ കമ്പനി
ആപ്പിളിനും സാംസങ്ങിനും പിന്നാലെ സ്മാർട്ട്ഫോണിന്റെ വില വർധിപ്പിച്ച് ലാവ. ഇന്ത്യയിൽ സ്മാർട്ട്ഫോൺ വില 3000 രൂപ വരെ കൂടുമെന്ന് ലാവ വ്യക്തമാക്കി. നവംബർ 15 മുതലാണ് വിലവർധനവ് പ്രാബല്യത്തിൽ വരുന്നത്.
സാധാരണ സ്മാർട്ട്ഫോൺ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി ലാവ പെട്ടെന്നുള്ള വിലവർധനവ് നടപ്പാക്കിയില്ല. 15 ദിവസം വരെ സമയമുണ്ടെന്നും അതിനിടയിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയോ റീട്ടെയിൽ നെറ്റ്വർക്കുകളിലൂടെ ലാവയുടെ ഇഷ്ട മോഡൽ സ്വന്തമാക്കാമെന്ന് കമ്പനി വ്യക്തമാക്കി. 3000 രൂപ വരെ വർധിക്കുമെന്നാണ് കമ്പനി പറഞ്ഞത്. എന്നാൽ കൃത്യം തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മാസമാണ് സാംസങ് ഗാലക്സി എസ് 26ന്റെ വില വർധിപ്പിച്ചത്. 15,000 മുതൽ 25,000 രൂപ വരെയാണ് വില ഉയർന്നത്. ആപ്പിൾ കമ്പനിയും വിവിധ ഐഫോൺ മോഡലുകളുടെ വിലയിൽ വർധനവ് കൊണ്ടുവന്നിരുന്നു. കൂടാതെ വൺ പ്ലസ് ഓഗസ്റ്റിൽ ചില മോഡലുകളുടെ വിലയിൽ 2000 മുതൽ 4000 വരെയുള്ള വർധനവ് വരുത്തി. ഒപ്പോ, വിവോ, റിയൽമീ എന്നീ കമ്പനികളും ചെല സ്മാർട്ട്ഫോൺ മോഡലുകളുടെ വില കൂട്ടിയിരുന്നു.