ഓ​ള്‍ ഇ​ല​ക്‌​ട്രി​ക് എ​ക്‌​സ്‌​യു​വി 400 പ്രോ ​ശ്രേ​ണി​യു​മാ​യി മ​ഹീ​ന്ദ്ര

വ​യ​ര്‍ലെ​സ് ആ​ന്‍ഡ്രോ​യ്ഡ് ഓ​ട്ടൊ, ആ​പ്പി​ള്‍ കാ​ര്‍പ്ലേ ഫീ​ച്ച​റു​ക​ളു​മു​ണ്ട്
ഓ​ള്‍ ഇ​ല​ക്‌​ട്രി​ക് എ​ക്‌​സ്‌​യു​വി 400 പ്രോ ​ശ്രേ​ണി​യു​മാ​യി മ​ഹീ​ന്ദ്ര

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര എ​സ്‌​യു​വി നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര & മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ് എ​ക്സ്‌​യു​വി 400 പ്രോ ​ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു.

26.04 സെ​ന്‍റി​മീ​റ്റ​ര്‍ ഇ​ന്‍ഫോ​ടെ​യ്ൻ‌​മെ​ന്‍റ് സി​സ്റ്റം, 26.04 സെ​ന്‍റി​മീ​റ്റ​ര്‍ ഡി​ജി​റ്റ​ല്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ര്‍, മോ​ഡേ​ണ്‍ ഡാ​ഷ്‌​ബോ​ര്‍ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് എ​ക്‌​സ്‌​യു​വി400 പ്രോ ​ശ്രേ​ണി​യു​ടെ കോ​ക്ക്പി​റ്റ്. മൊ​ത്ത​ത്തി​ലു​ള്ള വാ​ഹ​ന പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യ 50ല​ധി​കം ഫീ​ച്ച​റു​ക​ളു​ള്ള അ​ഡ്ര​നോ​ക്‌​സ് ക​ണ​ക്റ്റ​ഡ് കാ​ര്‍ സി​സ്റ്റം ഉ​ള്‍പ്പെ​ടെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡ്യു​വ​ല്‍സോ​ണ്‍ ഓ​ട്ടൊ​മാ​റ്റി​ക് ടെ​മ്പ​റേ​ച്ച​ര്‍ ക​ണ്‍ട്രോ​ള്‍, എ​ല്ലാ യാ​ത്ര​ക്കാ​ര്‍ക്കും സ്ഥി​ര​മാ​യി സു​ഖ​പ്ര​ദ​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റി​യ​ര്‍ എ​സി വെ​ന്‍റ്സ്, വ​യ​ര്‍ലെ​സ് ചാ​ര്‍ജ​ര്‍, റി​യ​ര്‍ യു​എ​സ്ബി പോ​ര്‍ട്ട് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളി​ലൂ​ടെ എ​ക്‌​സ്‌​യു​വി400 പ്രോ ​ശ്രേ​ണി ഉ​യ​ര്‍ന്ന കാ​ബി​ന്‍ അ​നു​ഭ​വം ന​ല്‍കും. വ​യ​ര്‍ലെ​സ് ആ​ന്‍ഡ്രോ​യ്ഡ് ഓ​ട്ടൊ, ആ​പ്പി​ള്‍ കാ​ര്‍പ്ലേ ഫീ​ച്ച​റു​ക​ളു​മു​ണ്ട്.

വാ​ഹ​ന​ത്തി​ന്‍റെ ബു​ക്കി​ങ് ആ​രം​ഭി​ച്ചു. 21,000 രൂ​പ​യാ​ണ് ബു​ക്കി​ങ് തു​ക. 2024 ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ല്‍ ഡെ​ലി​വ​റി​ക​ള്‍ ആ​രം​ഭി​ക്കും. 2024 മെ​യ് 31 വ​രെ​യു​ള്ള ഡെ​ലി​വ​റി​ക​ള്‍ക്ക് 15.49 ല​ക്ഷം രൂ​പ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പ്രാ​രം​ഭ വി​ല​ക​ള്‍ ബാ​ധ​ക​മാ​ണ്. 34.5 കെ​ഡ​ബ്ല്യു​എ​ച്ച് ബാ​റ്റ​റി, 3.3 കി​ലോ​വാ​ട്ട് എ​സി ചാ​ര്‍ജ​റോ​ടു കൂ​ടി​യ എ​ക്‌​സ്‌​യു​വി400 ഇ​സി പ്രോ​യ്ക്ക് 15,49000 രൂ​പ​യും, 34.5 കെ​ഡ​ബ്ല്യു​എ​ച്ച് ബാ​റ്റ​റി, 7.2 കി​ലോ​വാ​ട്ട് എ​സി ചാ​ര്‍ജ​റോ​ടു കൂ​ടി​യ എ​ക്‌​സ്‌​യു​വി400 ഇ​എ​ല്‍ പ്രോ​യ്ക്ക് 16,74000 രൂ​പ​യും, 39.4 കെ​ഡ​ബ്ല്യു​എ​ച്ച് ബാ​റ്റ​റി, 7.2 കി​ലോ​വാ​ട്ട് എ​സി ചാ​ര്‍ജ​റോ​ടു കൂ​ടി​യ എ​ക്‌​സ്‌​യു​വി400 ഇ​എ​ല്‍ പ്രോ​യ്ക്ക് 17,49000 രൂ​പ​യു​മാ​ണ് എ​ക്‌​സ്ഷോ​റൂം വി​ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com