പുതിയ വേരിയന്‍റുകളുമായി സ്‌കോഡ

ഉത്സവ കാലം പ്രമാണിച്ച് കുറഞ്ഞ വില, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു
Slavia and kushaq special edition
Slavia and kushaq special edition

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്‍റെയും സ്ലാവിയയുടേയും പുതിയ ലിമിറ്റഡ് എഡിഷന്‍ വേരിയന്‍റുകള്‍ വിപണിയിലിറക്കി. കുഷാഖ് ഒനീക്‌സ് പ്ലസ്സും സ്ലാവിയ അംബീഷന്‍ പ്ലസ്സും. ഉത്സവ കാലം പ്രമാണിച്ച് കുറഞ്ഞ വില, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും പുതിയ ആര്‍16 ഗ്രസ് അലോയ്, ക്രോം വിന്‍ഡൊ, ക്രോമില്‍ തീര്‍ത്ത മുന്‍വശത്തെ ഗ്രില്‍ റിബ്ബുകളും പിന്നിലെ ട്രങ്കും എന്നിവ കുഷാഖ് ഒനീക്‌സ് പ്ലസ്സിന്‍റെ സവിശേഷതകളാണ്. 1.0 ടിഎസ് ഐ എഞ്ചിനാണ് ഒ നീക്‌സ് പ്ലസ്സിന്‍റേത്. 11.59 ലക്ഷം രൂപയാണ് കുഷാഖ് ഒനീക്‌സിന്‍റെ എക്‌സ്- ഷോറും വില. സ്ലാവിയ അംബീഷന്‍ പ്ലസ്സിന്‍റെ എക്‌സ്- ഷോറൂം വില മാന്വല്‍ ട്രാന്‍സ്മിഷന് 12.49 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 13.79 ലക്ഷവുമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com