

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാവുക ആയിരത്തോളം പേർക്ക്
ന്യൂഡൽഹി: ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. യുഎസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലായി 1000 ത്തോളം കോർപ്പറേറ്റ് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കസ്റ്റമർ സർവീസ്, മാർക്കറ്റ്പ്ലസ് സപ്പോർട്ട്, എൻജിനീയറിങ് തുടങ്ങിയ വിഭങ്ങളിലെ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുക. ജീവനക്കാർക്ക് പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിച്ചതായി വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആമസോണിന്‍റെ ചെലവ് ചുരുക്കല്‍ നടപടിയുടെ തുടർച്ചയാണ് ഈ പിരിച്ചുവിടലെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ 30,000 ത്തോളം ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു.
ആഗോള തലത്തിൽ ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ്, സർവീസസ്, ആമസോണ്‍ വെബ് സർവീസസ് ഉൾപ്പെടെയുള്ള നിരവധി വിഭാഗങ്ങളെ ഈ പിരിച്ചുവിടൽ ബാധിക്കും.