ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; തീരുമാനം ലേബർ കമ്മിഷണറുമായുള്ള ചർച്ചയ്ക്കു പിന്നാലെ

യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻ ആണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
All India bank strike called off

ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; തീരുമാനം ലേബർ കമ്മിഷണറുമായുള്ള ചർച്ചയ്ക്കു പിന്നാലെ

Updated on

ബംഗളൂരു: മാർച്ചിൽ പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ്. ലേബർ കമ്മിഷണറുമായുള്ള ചർച്ചയ്ക്കു പിന്നാലെയാണ് അഖിലേന്ത്യാ പണിമുടക്ക് പിൻ‌വലിക്കാൻ യൂണിയൻ തീരുമാനിച്ചത്.

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയിൽ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാർ ജോലി സമ്പ്രദായവും അന്യായമായ തൊഴിൽ രീതികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com