വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ

കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍ക്ക് പതിനായിരത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ആമസോണ്‍ ബിസിനസ്
Amazon Great Indian festival

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ.

Amazon

Updated on: 

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍ക്ക് പതിനായിരത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ആമസോണ്‍ ബിസിനസ്. ഉത്പന്നങ്ങളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ (എംആര്‍പി) 75% വരെ കിഴിവും അര്‍ഹമായ ബള്‍ക്ക് പര്‍ച്ചേസുകള്‍ക്ക് 14% വരെ അധിക കിഴിവും ലഭിക്കും.

ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിനായി ഗിഫ്റ്റ് ഹാംപറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഹെഡ്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ബാഗുകള്‍, യാത്രാബാഗുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം.

തെരഞ്ഞെടുത്ത ഉത്പന്ന വിഭാഗങ്ങളില്‍ 9,999 രൂപ വരെ അധിക ക്യാഷ്ബാക്കും ഉത്സവകാല ഓഫറുകളുടെ ഭാഗമായി ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 10% തല്‍ക്ഷണ കിഴിവും ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിധിയില്ലാത്ത 5% ക്യാഷ്ബാക്കും ലഭിക്കും.

വ്യാവസായിക ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍, കൈകൊണ്ട് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പാക്കെജിങ്, ഷിപ്പിങ് സാമഗ്രികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുള്ള ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയ്ക്ക് 80% വരെ കിഴിവ് ലഭിക്കും. ഓഡിയൊ ഉപകരണങ്ങള്‍, ധരിക്കാവുന്ന സാങ്കേതിക ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 75% വരെ കിഴിവും ലഭ്യമാണ്.

logo
Metro Vaartha
www.metrovaartha.com