അറബ് ഹെൽത്തിൽ നവീകരിച്ച 'മൈആസ്റ്റര്‍ ആപ്പ്' അവതരിപ്പിച്ച് ആസ്റ്റര്‍ ഫാര്‍മസി

ഈ വര്‍ഷത്തെ അറബ് ഹെല്‍ത്തിലെ ആസ്റ്റര്‍ ഫാര്‍മസി ബൂത്തില്‍ 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആല്‍ഫ വണ്ണിന് കീഴിലെ 37 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
Aster pharmacy launches  new my aster application
അറബ് ഹെൽത്തിൽ നവീകരിച്ച 'മൈആസ്റ്റര്‍ ആപ്പ്' അവതരിപ്പിച്ച് ആസ്റ്റര്‍ ഫാര്‍മസി
Updated on

ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അറബ് ഹെൽത്തിൽ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ ജിസിസിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ആസ്റ്റര്‍ ഫാര്‍മസി നവീകരിച്ച 'മൈആസ്റ്റര്‍ ആപ്പ്' അവതരിപ്പിച്ചു. നിലവിൽ 2 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഈ അപ്ലിക്കേഷന്‍ ടെലിമെഡിസിന്‍, ഇ-ഫാര്‍മസി, ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്നു. അപ്ലിക്കേഷനിലെ ടെലി കണ്‍സള്‍ട്ടേഷന്‍, ലാബ് ഓണ്‍ ആപ്പ് എന്നിവ പോലുള്ള സവിശേഷതകള്‍, ആശുപത്രികളില്‍ നേരിട്ടുള്ള സന്ദര്‍ശനവും, പേപ്പര്‍ ഉപയോഗവും കുറയ്ക്കാന്‍ സഹായിക്കുന്നു.

ഈ വര്‍ഷത്തെ അറബ് ഹെല്‍ത്തിലെ ആസ്റ്റര്‍ ഫാര്‍മസി ബൂത്തില്‍ 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആല്‍ഫ വണ്ണിന് കീഴിലെ 37 ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആന്‍റി-ഏജിംഗ് സപ്ലിമെന്‍റുകള്‍, പ്ലാന്‍റ് അധിഷ്ഠിത പ്രോട്ടീനുകള്‍, പ്രോബയോട്ടിക്‌സ്, ന്യൂട്രീഷ്യന്‍ ആന്‍റ് ഹെര്‍ബല്‍ സപ്ലിമെന്‍റുകള്‍, മരുന്നുകള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായെത്തുന്ന ആറ് പുതിയ ബ്രാന്‍ഡുകള്‍ അവരുടെ പ്രാദേശിക ലോഞ്ചിങ്ങും അറബ് ഹെല്‍ത്ത് വേദിയില്‍ നടത്തും.

ആസ്റ്റർ ഫാർമസി ബൂത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഉദ്‌ഘാടനം ചെയ്തു. യുഎഇയുടെ വിഷന്‍ 2031നെ പിന്തുണയ്ക്കുന്നതില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അഭിമാനിക്കുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com