

ഭാരതീയ വ്യാപാർ മഹോത്സവ് 2026
കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സും (CAIT) കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യാ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും (ITPO) സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരതീയ വ്യാപാർ മഹോത്സവം ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിൽ ഓഗസ്റ്റ് 12 മുതൽ 15 വരെ നടത്തുമെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയും ഭാരതീയ വ്യാപാര മഹോത്സവം ഓർഗനൈസിങ് ബോർഡ് അംഗവുമായ എസ്.എസ്. മനോജ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ എംഎൽഎമാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, വിവിധ രാജ്യങ്ങളിലെ വ്യവസായികൾ, നിക്ഷേപകർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതീയ വ്യാപാർ മഹോത്സവം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പുത്തൻ ഉണർവേകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക-സേവന- വ്യാവസായിക - ആരോഗ്യ- ധനകാര്യം - ടൂറിസം - ഐ.ടി തുടങ്ങി സമസ്ത മേഖലകളിലെയും ഉത്പന്നങ്ങൾ ഭാരതീയ വ്യാപാര മഹോത്സവത്തിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പവലിനുകളും ഉണ്ടാകും. Vocal for Local, Local for Gobal മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തുന്ന മഹോത്സവത്തിലേക്ക് രാജ്യ തലസ്ഥാനത്തുള്ള മുഴുവൻ വിദേശ എംബസികൾ വഴിയും തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും മേൽ സൂചിപ്പിച്ച മേഖലകൾ ഉൾക്കൊള്ളുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും ദേശീയ ഭാരവാഹികൾ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്ന് മാത്രം 2200 ബിസിനസ് ഡെലിഗേറ്റ്സ് രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്നും രജിസ്ട്രേഷൻ ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമ അയ്യർ പറഞ്ഞു.
4 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിലേക്ക് 10 ലക്ഷം ആളുകൾ, വിദേശികൾ ഉൾപ്പെടെ 2 ലക്ഷം ബിസിനസ് ഡെലിഗേറ്റുകൾ, 1000 + എക്സിബിറ്റേഴ്സ്, 200+ മീഡിയ എന്നിങ്ങനെ മികച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.