

Buget 2026,വില കൂടുന്നവയും കുറയുന്നവയും
MV Graphics
ധനകാര്യമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 8ന് തുടർച്ചയായ ഒമ്പതാമത്തെ വർഷം അവതരിപ്പിച്ച ബജറ്റ് സാധാരണക്കാർക്കും വ്യവസായ മേഖലയ്ക്കും ഒരു പോലെ ഫലപ്രദം. അർബുദ മരുന്നുകൾ, വിദേശയാത്ര എന്നിവയുടെ വില കുറയുകയും മദ്യം ഉൾപ്പെടെയുള്ളവയുടെ വില വർധിച്ചു. വിശദമായ പട്ടിക താഴെ.
ന്യൂഡൽഹി: സുസ്ഥിരമായ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 17 അർബുദ മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്.
ന്യൂക്ലിയാർ പവർ പദ്ധതിക്കു വേണ്ടിയുള്ളവയുടെ ഇറക്കുമതിയിൽ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ബജറ്റ് പ്രകാരം വില കുറയുന്ന വസ്തുക്കൾ
വിദേശ യാത്രാ പാക്കേജുകൾ
വിദേശ യാത്രാ പാക്കേജുകൾക്കായി മുൻപ് 20 ശതമാനം വരെ ഈടാക്കിയിരുന്ന നികുതി 2 ശതമാനമായി കുറച്ചു. അതു വഴി വിദേശയ യാത്ര ചെയ്യുന്നവർക്കു ചെലവ് കുറയും.
വിദേശ വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വിദേശത്തേക്കു പണമയക്കുമ്പോൾ നൽകേണ്ട ടിസിഎസ്( ടാക്സ് കളക്റ്റഡ് അറ്റ് ദി സോഴ്സ്) 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു.
അർബുദ മരുന്നുകൾ
17 ക്യാൻസർ മരുന്നുകളുടെ വില കുറച്ചിട്ടുണ്ട്. അപൂർവ അസുഖങ്ങൾക്കുള്ള 7 മരുന്നുകളുടെയും വില കുറച്ചു.
സീ ഫൂഡ്
പ്രാദേശിക ജലാശയങ്ങൾക്കപ്പുറമുള്ള മീൻപിടിത്തം ഡ്യൂട്ടി ഫ്രീ ആക്കി. മീൻപിടിത്ത തൊഴിലാളികളെ പിന്തുണയ്ക്കുന്നതിന്‍റെ ഭാഗമായാണീ പ്രഖ്യാപനം.
സ്പോർട്സ് എക്വിപ്മെന്‍റ്
സോളാർ പാനലുകൾ
ഇവി ബാറ്ററികൾ
ചെരിപ്പ്
എനർജി ട്രാൻസിഷൻ എക്വിപ്മെന്‍റുകൾ
ലെതർ
മൈക്രോവേവ് അവൻസ്
ടിവി എക്വിപ്മെന്‍റുകൾ
ക്യാമറ
വിഡിയോ ഗെയിം നിർമാണ വസ്തുക്കൾ
ന്യൂക്ലിയാർ പവർ പദ്ധതിക്കു വേണ്ടിയുള്ള വസ്തുക്കളുടെ ഇറക്കുമതി 2035 വരെ.
വില കൂടുന്നവ
കോഫീ വെൻഡിങ് മെഷീനും
കോഫീ വെൻഡിങ്, റോസ്റ്റിങ്, ബ്രൂവിങ് മെഷീനുകൾക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന കസ്റ്റംസ് നികുതി ഇളവ് എടുത്തു മാറ്റി. ഇതു മൂലം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മെഷീനുകളുടെ വില വർധിക്കും.
ഇറക്കുമതി ചെയ്യുന്ന മദ്യം
ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്‍റെ ടിസിഎസ് റേറ്റ് 2 ശതമാനമായി വർധിപ്പിക്കും.
മൃഗങ്ങളുടെയും പക്ഷികളുടെയും ഇറക്കുമതി
വിദേശ മൃഗശാലകളിൽ നിന്ന് മൃഗങ്ങളെയും പക്ഷികളെയും ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി ഇളവ് പിൻവലിച്ചു.
വളം
വളം നിർമാണ ശാലകളിൽ നാഫ്ത ഉപയോഗിക്കുന്നതിനു നൽകിയിരുന്ന നികുതി ഇളവ് പിൻവലിച്ചു.
കുട
എടിഎം കാഷ് ഡിസ്പെൻസർ മെഷീനുകളും അവയുടെ പാർട്ടുകളും
കൽക്കരി
ഇൻകംടാക്സ് ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 100 ശതമാനം പിഴ
ജംഗമ വസ്തുക്കൾ വെളിപ്പെടുത്താതിരിക്കുന്നത്