ഭാവി കേരളത്തിന് പ്രതീക്ഷയേകും എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടതെന്നും വ്യാപാരികളും വലിയ പ്രതീക്ഷയോടു കൂടിയാണ് ബജറ്റിനെ കണ്ടതെന്നും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). എന്നാൽ പ്രതിസന്ധിയിലeണ്ട് നിൽക്കുന്ന വ്യാപാരമേഖലയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികളൊന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ്. മനോജും, സംസ്ഥാന പ്രസിഡന്‍റ് പി. വെങ്കിട്ടരാമ അയ്യരും പറഞ്ഞു.
ഇന്ദിരാ ഗ്യാരന്‍റിയുടെ ഭാഗമായി, സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര അനുവദിച്ചപ്പോൾ, സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചു നിർത്തുന്നതിനായി, പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയായി അടയ്ക്കേണ്ട തുകയിൽ 50% ഇളവ് നൽകിയത് സ്വാഗതാർഹമാണ്. എന്നാൽ, സപ്ലൈകോ, ത്രിവേണി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു സർക്കാർ ശതകോടികളുടെ സബ്സിഡി നൽകുമ്പോൾ, ജിഎസ്‌ടി ഇനത്തിലും, മറ്റ് നികുതി ഇനങ്ങളിലുമായി സഹസ്രകോടികൾ, യാതൊരു പ്രതിഫലവും പറ്റാതെ, പിരിച്ചടയ്ക്കുന്ന വ്യാപാരി സമൂഹത്തിന് നേരിട്ടുള്ള യാതൊരു സഹായവും, ഈ വർഷത്തെ ബജറ്റിലും പ്രഖ്യാപിക്കാത്തത് തികച്ചും നിരാശാജനകമാണ്.
നിരവധി വികസന പദ്ധതികൾക്ക് ഈ ബജറ്റിലൂടെയും തുടക്കം കുറിക്കുമ്പോൾ, അതിനായി കുടിയൊഴിപ്പിക്കേണ്ടി വരുന്ന വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കെട്ടിട ഉടമയ്ക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകുമ്പോൾ കെട്ടിടത്തിനുള്ളിൽ ഉപജീവനമാർഗം തേടുന്ന വ്യാപാരികൾക്ക് അവരുടെ ജീവിതമാർഗം തന്നെ നഷ്ടപ്പെടുന്നു. ഈ വിഷയത്തിൽ നാളിതുവരെ ഒരു ധനമന്ത്രിയും വ്യാപാരികൾക്കായി ശക്തമായ നിലപാട് എടുത്തിട്ടില്ല എന്നുള്ളതും പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.
പ്രളയ സെസ്, ജിഎസ്ടിക്ക് മുമ്പുള്ള നികുതി കുടിശ്ശിക 2 ലക്ഷം രൂപ വരെ ഒഴിവാക്കൽ, തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യാപാര മേഖലയെ ഒന്നടങ്കം ചേർത്തു പിടിക്കുന്ന പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നും നേതാക്കൾ പറഞ്ഞു.
വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി വിളിച്ചുചേർത്ത പ്രത്യേക പ്രീ ബജറ്റ് യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സമസ്ത മേഖലകളിലേക്കും മുഖ്യമന്ത്രിയുടെ ശ്രദ്ധ ചെന്നപ്പോഴും ചെറുകിട വ്യാപാര മേഖല മാത്രം എങ്ങനെ ഒഴിവാക്കപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണെന്നും സിഎഐടി.